അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

വ്യത്യസ്തനായ ദ്രാവിഡ്‌.

പുലികളെ പൊലെ വന്നവര്‍ എലികളെ  പോലെ പോന്നു എന്ന അവസ്ഥയിലായി സായിപ്പുമാരെ കളി പഠിപ്പിക്കാന്‍ പോയ നമ്മുടെ കുട്ടിയും കോലും കളിക്കാര്‍ .തോണിയും ഗോപുമൊനും അടങ്ങിയ കളിക്കാര്‍ മൈതാനത്തു എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കണ കാഴ്ച്ച ഒന്നു കണേണ്ടതു തന്നെ ആയിരുന്നു.സ്‌കൂള്‍  കുട്ടികളുടെ അത്ര പോലും നിലവാരം തങ്ങള്‍ക്കു തീരെയില്ലായെന്നു  ഒരൊരുത്തരും മത്സരിച്ചു തെളിയിച്ചു കൊണ്ടിരുന്നപൊള്‍  കൂട്ടത്തില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ യോഗ്യന്‍ ഇന്‍ഡ്യന്‍ മതില്‍ ദ്രാവിഡു മാത്രമേ ഉണ്ടായിരുന്നുള്ളു. ആരും ഗൌനിക്കാത്ത ഒരു നിധിയാണു ഈ താരം , എല്ലാവരും ടെണ്ടുവിന്റെയും തോണിയുടേയും യുവിയുടേയും പുറകേ പായുമ്പൊള്‍ ആരുടേയും ശ്രെദ്ധ പിടിച്ചു പാറ്റാത്ത വേണ്ട അംഗീക്കാരങ്ങള്‍ ലഭിക്കാത്ത ഒരു താരമാണു ദ്രാവിഡ് . എല്ലാരും പരാജയപ്പെടുന്ന അവസ്‌ഥയില്‍ സ്‌ഥിരം രക്ഷകന്റെ വേഷം കെട്ടുന്നതു ദ്രാവിഡാണു.വ്യത്യസ്തനായ ദ്രവിഡിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല . ഇന്ത്യക്കെന്നും വിശ്വസിക്കാവുന്നതാണു ദ്രാവിഡിന്റെ ബാറ്റ്, ഏതു പ്രതിസന്ധിയിലും സ്വദേശത്തായാലും വിദേശത്തായാലും അതില്‍ നിന്നു റണ്‍സ് ഒഴുകി കോണ്ടേയിരിക്കും. സായിപ്പുമാര്‍ എന്തായലും ബി സി സി എ യുടെ അഹങ്കാരത്തിനിട്ട് നല്ല ഒരു കൊട്ടാണു നല്‍കിയതു. ഭാഗ്യത്തിന്റെ പിന്‍ബലം കൊണ്ടു ടീമില്‍ നിലനില്‍ക്കുന്ന പലരുടേയും യഥാര്‍ത്ത കഴിവ് വെളിച്ചത്തു കൊണ്ടു വരുവാന്‍ ഇംഗ്‌ളണ്ടിലെ ഈ പ്രകടനങ്ങള്‍ തന്നെ ധാരാളം. ഇനിയും അവിടെ നിന്നാല്‍ അടി കൊണ്ടു നാണം കെടുമെന്നു മനസ്സിലാക്കി , അവിടെ നിന്നു മുങ്ങാന്‍ പരിക്കിന്റെ പേരുപറഞ്ഞ നമ്മുടെ ഭാജിയുടെ  ബുദ്ധി മറ്റുള്ളവര്‍ക്കും തോന്നഞ്ഞതു അവരുടെ ഗതികേടു അല്ലാതെ എന്തു. .

6 അഭിപ്രായങ്ങൾ:

  1. കഴിഞ്ഞ 3-4 കൊല്ലം വന്മതിലും ഇങ്ങനെ എന്ത് ചെയ്യണം എന്നറിയാതെ നില്‍പ്പായിരുന്നു.. അപ്പോഴും അതിനു മുന്‍പും ഈ തെണ്ടുവേ ഉണ്ടായിരുന്നുള്ളൂ... അന്നൊന്നും സമൂസയെ കണ്ടില്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
  2. മഹാകവി തേങ്ങാമുറി രോക്ഷം കൊള്ളാതെ. :) , ഒന്നാം നമ്പര്‍ ടീം ഒന്നു പൊരുതാന്‍ പോലുമാവാതെ കീഴടങ്ങിയതു കൊണ്ട് പറഞ്ഞതാ..ആരൊക്കെ എന്ത് പറഞ്ഞാലും ഗവാസ്‌ക്കറിനു ശേഷം ഇന്ഡ്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് താരം ദ്രാവിഡാണു .

    മറുപടിഇല്ലാതാക്കൂ
  3. അങ്ങനെ അടച്ചു പ്രസ്താവന ഇറക്കാതെ ലേഖകാ...

    മറുപടിഇല്ലാതാക്കൂ
  4. എന്റെ പോസ്റ്റ്‌ ആണ് ... കുറെയധികം തെറ്റി ധാരണകള്‍ മാറാന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു...

    മറുപടിഇല്ലാതാക്കൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...