അകത്തു കടന്നവനു
പുറത്തു ചാടാന്‍ മോഹം.
പുറത്തുള്ളവനൊ അകത്തേക്കു
കടക്കുവാനും മോഹം.
അകത്തും പുറത്തും
അല്ലാതെ വേറെയും ചിലര്‍
ആരുടെ കൂടെ ചേരണമെന്നറിയാതെ
മാനം നൊക്കിയിരിപ്പതു മറ്റുചിലര്‍.
അവിടെയും ഇവിടെയും
തെന്നി നടക്കും മനസെ
ആരുടെ കൂടെ നില്ക്കും
ചൊല്ലുക നീ.
ശരിയുടെ പൊരുള്‍ തേടി
അലയും മനമെ പറയു
പുറത്തുള്ളവരൊ ശരി
അകത്തുള്ളവരൊ ശരി.
simply superb:)
മറുപടിഇല്ലാതാക്കൂthanx :)
മറുപടിഇല്ലാതാക്കൂ