അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ശനിയാഴ്‌ച, ജൂൺ 16, 2012

സാമൂഹ്യപാഠം

പാഠം 1

ആഹാരം

പാടം ശൂന്യം

പശി അകറ്റി ജീവന്‍ നിലനിര്‍ത്താന്‍

കൊളൊസ്‌ട്രോളും ഷുഗറും നല്‍കി

സൂപ്പര്‍ മാര്‍ക്കറ്റിന്‍ ശീതളതയില്‍

പഴകി തണുത്ത ഫാസ്റ്റ് ഫുഡ്.


പാഠം 2

വസ്‌ത്രം

പരുത്തി വര്‍ജ്ജ്യം

വര്‍ണ്ണങ്ങള്‍ വാരി വിതറും


സിന്തറ്റിക്ക് ഫൈബറിന്‍ ഇഴകള്‍


എണ്ണി തിട്ടപ്പെടുത്തി


മേനിയില്‍ ചുറ്റി മേനി നടിപ്പവര്‍




പാഠം 3

പാര്‍പ്പിടം

മൂന്നു പേര്‍ക്കു പാര്‍ക്കാന്‍

മൂവായിരം സ്ക്വയര്‍ ഫീറ്റ്

പൊങ്ങച്ചത്തിന്‍ അടിസ്‌ഥാനത്തില്‍

കെട്ടി പൊക്കിയ നിലകളും അതിന്മേല്‍

വീണ്ടും നിലകളും...


ഇന്നത്തെ പാഠം ഇവിടെ തീര്‍ന്നു

7 അഭിപ്രായങ്ങൾ:

  1. പാഠാവലി വായിച്ചു.

    എല്ലാം തുണിയില്ലാ സത്യങ്ങള്‍..!
    എങ്കിലും ഇവ ഇനിയും ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു..

    ആശംസകളോടെ..പുലരി

    മറുപടിഇല്ലാതാക്കൂ
  2. പണ്ടത്തതെല്ലാം നല്ലത്.. ഇപ്പഴത്തെതല്ലാം മോശം..
    ഈ കാഴ്ച്ചപ്പാടിനോട് യോജിപ്പില്ല. പണ്ടുമുണ്ടായിരുന്നു മേനിനടിക്കലും എല്ലാം.. ഇന്നത്തേക്കാളും ഒരുപക്ഷേ കൂടുതല്‍..

    മറുപടിഇല്ലാതാക്കൂ
  3. അതെ പഠിച്ചു കൊണ്ടിരിക്കുന്ന പാഠങ്ങള്‍
    ആണ് എന്നത് അല്ലെ സത്യം?
    ഇനിയും എഴുതുക..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  4. മേനി നടിക്കുന്നവരുടെ സത്യസന്ധമായ ചിത്രങ്ങളാണിവ.

    രസകരവും.

    മറുപടിഇല്ലാതാക്കൂ
  5. ‘മൂന്നു പേര്‍ക്കു പാര്‍ക്കാന്‍

    മൂവായിരം സ്ക്വയര്‍ ഫീറ്റ്

    പൊങ്ങച്ചത്തിന്‍ അടിസ്‌ഥാനത്തില്‍

    കെട്ടി പൊക്കിയ നിലകളും അതിന്മേല്‍

    വീണ്ടും നിലകളും...‘
    ഈ വരികൾ സമം ഒരു മലയാളി

    മറുപടിഇല്ലാതാക്കൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...