അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വെള്ളിയാഴ്‌ച, ജൂലൈ 01, 2011

രാജപ്പന്റെ പ്രണയം

ഈ സംഭവം നടക്കുന്നതു അങ്ങു കിഴക്കന്‍ പ്രദേശത്തെ ഒരു പ്രശസ്തമായ കലാലയത്തിലാണ്. രാജപ്പനാണു നമ്മുടെ നായകന്‍. അവന്‍ ഒരു നിത്യഹരിത കാമുകനാണെന്നു സ്വയം സങ്കല്‍പ്പിച്ചു കൊണ്ട് നടക്കുന്ന ഒരു നിരുപദ്രകാരിയായ ഒരു പാവം മനുഷനായിരുന്നു. അങ്ങനെയിരിക്കയാണു അവ്ന്റെ ജീവിതത്തെ മാറ്റിമറിയ്ക്കുവാനായി അവള്‍ ആ കലാലയത്തിലേക്കു ആഗമിച്ചതു. അവളുടെ പേരു വല്‍സമ്മ എന്നായിരുന്നു.നക്ഷത്ര കണ്ണൂകളായിരുന്നു അവളുടേതു.
കളാസിലെ ഏറ്റവും സുന്ദരിയാണെന്നുള്ള ഭാവമൊന്നും അവള്‍ക്കില്ലായിരുന്നു.പക്ഷെ വല്‍സമ്മ സുന്ദരിയാണ്, അങ്ങനെയിരിക്കെയാണ് രാജപ്പനു അവളോട് ഒരു " ലത്" തൊന്നുന്നതു.അവന്‍ ആദ്യം ഈ ലതിനെക്കുറിച്ചു പറഞ്ഞതു അവന്റെ അത്മ സുഹ്രുത്തു പ്രേമനോടായിരുന്നു . പ്രേമനറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും രാജപ്പന്റെ പ്രണയ രഹസ്യം അറിയാന്‍ അധികം താമസിച്ചില്ലാ. കമ്പില്‍ തുണിചുറ്റിയാല്‍ അതിന്റെ പിറകേ പൊകുന്ന രാജപ്പന്‍ ആയതു കൊണ്ടു ആരും അതു അത്ര കാര്യാമാക്കിയില്ലാ. പക്ഷെ രാജപ്പന്‍ കാര്യമായിട്ടായിരുന്നു ഈ റിസ്ക്കു ഏറ്റെടുത്തത്.അവനും അവന്റെ ആത്മാര്‍ത്ത സ്നേഹിതനുമായ പ്രേമനും ചേര്‍ന്നു വല്‍സലയെ വീഴ്ത്താനുള്ള പദ്ധതികളുമായി മുന്നോട്ടു പൊയ്കൊണ്ടിരുന്നു.
വല്‍സമ്മയോടുള്ള പ്രണയം തലക്കു പിടിച്ച രാജപ്പനില്‍ പല മാറ്റങ്ങളും കണ്ടു തുടങ്ങി. ഏന്നും കുളിക്കത്തവന്‍ ഇപ്പോള്‍ ദിവസവും രണ്ടു നേരവും കുളിക്കുന്നു. സ്വയമൊരു സുന്ദരനാണെന്നു കരുതി കണ്ണാടിയുടെ മുമ്പില്‍ തന്നെ സദാ നില്‍പ്പാണു ഇപ്പോ പരിപാടി, മിന്നലെ സിനിമ പത്തു തവണ കണ്ടിട്ടു അതിലെ നായകനും നായികയും താനും വല്‍സമ്മയുമാണെന്നു സങ്കല്‍പ്പിക്കുന്നു അങ്ങനെ പല മാറ്റങ്ങളും അവനില്‍ ഞങ്ങള്‍ ദര്‍ശിച്ചു.
രജപ്പന്‍ ദിവസവും വന്നു അന്നത്തെ അവന്റെ വല്‍സമ്മയെ വളയ്ക്കനുള്ള പ്രയത്നം ഞങ്ങളോടു വിവരിക്കുമായിരുന്നു .തന്റെ ഹ്രിദയരഹസ്യം അവളോടു മൊഴിയന്‍ നമ്മുടെ നായകനു ധൈര്യം തീരെ ഇല്ലായിരുന്നു എങ്കിലും അവന്റെ വീര വാദങ്ങള്‍ക്കൊന്നും ഒരു അന്തം ഉണ്ടായിരുന്നില്ല. " അളിയ ഇന്നവള്‍ എന്നെ നോക്കി ചിരിച്ചടാ ", "ഇന്നു അവളു എന്നോടു സംസാരിച്ചടാ", "ഞങ്ങള്‍ രണ്ടു പേരും കൂടി ഒരുമ്മിച്ചിരുന്നടാ" എന്നൊക്കെ സ്പന്ദിക്കുന്ന ഹ്രിദയുമായി അവന്‍ വന്നു പറയുമ്പോള്‍ ആരും ചിലപ്പോള്‍ വിചാരിച്ചു പൊകും ഇതിലെന്തൊ സത്യമുണ്ടെന്നു. പക്ഷേ സത്യത്തിന്റെ മുഖം നമ്മുടെ നായകനെ പോലെ തീരേ വിക്രിതമായിരുന്നു . അവളെ ദൂരേന്നു കണുമ്പോളെ അവന്‍ ഓടി ഒളിക്കുമായിരുന്നു.
ഇങ്ങനെയൊക്കെ അങ്ങു പോയാല്‍ മതിയോ ഇതിനൊരു അന്തം വേണ്ടെ എന്നു വിചാരിച്ചു തന്റെ വിശസ്തനായ പ്രേമനെ ഹംസമായി വിടുവാന്‍ അവന്‍ തീരുമാനിച്ചു.

അങ്ങനെ പ്രേമന്‍ ഒരു ഹംസമായി രാജപ്പദൂതു മായി പൊയി. എല്ലാവരും വല്‍സമ്മയുടെ മറുപടിയ്ക്കായി കാത്തിരുന്നു ഒടുവില്‍ പ്രേമ ഹംസം മടങ്ങി വന്നു. വളരെ വിഷമത്തോടെ അവന്‍ പറഞ്ഞു" രാജപ്പാ അതെല്ലാം മറന്നേക്കു, അവള്‍ക്കു പ്രേമമ്മെന്നു കേള്‍ക്കുന്നതേ കലിപ്പാണെന്നു , അവളുടെ അപ്പനും അമ്മയും പറയുന്നവനെ മാത്രമേ അവള്‍ പ്രേമിക്കുകയുള്ളൂ " ഇതറിഞ്ഞ രാജപ്പന്‍ എതാണ്ട് പൊയ അണ്ണാനെ പൊലെയായി.ഒടുവില്‍ പ്രേമന്റെ സ്വാന്തന വാക്കുകളില്‍ തകര്‍ന്ന ഹ്രിദയവുമായി നിന്ന അവന്‍ ആശ്വസം കണ്ടെത്തി.
കാലത്തിനു ഉണക്കാനാവാത്ത മുറിവുകള്‍ ചുരുക്കമായതു കൊണ്ടു രാജപ്പനും ഈ സംഭവങ്ങള്‍ മറന്നു. പിന്നീട് ചില മാസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കേള്‍ക്കുന്നതു വല്‍സമ്മ പ്രേമനുമായി ഐസക്കു തീയേറ്ററില്‍ സിനിമ കാണുവാന്‍ പോയി എന്നുള്ള വാര്‍ത്തയാണ്.
ഇതു കേട്ട രാജപ്പന്‍ ആത്മഗദമെന്നൊണം പറഞ്ഞു " രാജപ്പനെ തോല്‍പ്പിയ്ക്കുവാന്‍ ആകില്ല മക്കളേ, കാരണം കളാസില്‍ ഇനിയും പെണ്‍ക്കുട്ടികള്‍ ബാക്കി ഉണ്ടല്ലൊ".

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എല്ലാവര്‍ക്കും സ്വാഗതം,

അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....

ദേ.....ഇവിടെ

Related Posts Plugin for WordPress, Blogger...