പരാശ്രയമ്മില്ലാതെ കഴിയാന്‍ വേണ്ടിയാണൊ സാശ്രയ മനേജ്ജുമെന്റുകള്‍ ഈ കൊള്ളത്തരങ്ങള്‍ കാട്ടികൂട്ടുന്നതു. ഇവരുടെ തൊന്ന്യവാസങ്ങള്‍ കാണുമ്പൊള്‍ ലേലം സിനിമയില്‍ സോമന്‍ പറഞ്ഞ ഡയലോഗണു ഓര്‍മവരുന്നതു "അന്ന്യന്‍ വിയര്‍ക്കുന്ന കാശുകൊണ്ടു അപ്പവും തിന്നു വീഞ്ഞും കുടിച്ചും കൊണ്ടസയിലും ബേന്‍സിലും കയറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോടു അന്നു തീര്‍ന്നതാ തിരുമേനി ഈ ബഹുമാനം ഇപ്പൊ എനിക്കു അതിനോട് ബഹുമാനകുറവ".
ധനികന്മാര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു ഒട്ടകം സൂചികുഴലിലൂടെ കടക്കുന്നതു പൊലെയെന്നു പറഞ്ഞ ഈശൊയുടെ ഈ കുഞ്ഞാടുകള്‍ ധനസമ്പാദനത്തിനു വേണ്ടി എന്തു ചെയ്യുമെന്നതിനൊരു ഉദാഹരണമാണു കാരക്കോണം സംഭവം ഒരു സീറ്റ് ലഭിക്കാന്‍ 50 ലക്ഷം വേണമെന്നുള്ള ആവശ്യം തിരെ കുറഞ്ഞു പോയതുപോലെ തൊന്നുന്നു.
പണമുള്ളവനു മാത്രം അവകാശപ്പെട്ടതാണിവിടെ ഉന്നത വിദ്യാഭ്യാസം , പണമില്ലാത്തവന്റെ മക്കളൊന്നും ഡോക്ടറോ ഇന്ചിനീറോ ആകേണ്ട എന്ന മനോഭാവമാണിവര്‍ക്കോക്കെ.
നമ്മുടെ ഭരണഘടന നല്‍കുന്ന പല ഔദാര്യങ്ങളും ഇവിടെ കാശുണ്ടക്കാന്‍ വേണ്ടി ദുര്‍വിനിയോഗം ചെയ്കയാണു.
സീറ്റുകച്ചവടം നടത്തിയിട്ടു ഞാനൊന്നും അറിഞ്ഞില്ലെ രാമനാരയണ എന്ന മട്ടിലുള്ള വര്‍ത്തമാനങ്ങള്‍ കേട്ടാല്‍ പൊതു ജനങ്ങള്‍ വിശ്വസിക്കുമെന്നാണു ഇവരുടെയൊക്കെ ചിന്താഗതിയെങ്കില്‍ അതു വെറും തെറ്റിദ്ധാരണ മാത്രമാണു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
എല്ലാവര്‍ക്കും സ്വാഗതം,
അഭിപ്രായം രേഖപ്പെടുത്തുമല്ലൊ.....
ദേ.....ഇവിടെ