അക്ഷരങ്ങളുടെ ലോകത്ത് സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് .നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

തിങ്കളാഴ്‌ച, ജൂലൈ 04, 2011

സാമൂഹിക നീതി

സ്വാശ്രയ കോളെജ് പ്രശ്നം നമ്മുടെ വിദ്യാഭ്യസ രംഗത്തെ ഒരു ആഭാസമായി മാറ്റുകയാണ്. സമ്പത്തിന്റെ പുറകെ പരക്കം പായുന്ന ഒരു പറ്റം മതമേതാവികളുടെ തടവറയിലായിരിക്കയണു ഇന്നു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം .
സ്വാശ്രയ ചര്‍ച്ചകള്‍ക്കിടയില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ നശിച്ചുകൊണ്ടിരിക്കുകയോ ഇല്ലാതായിക്കൊണ്ടിരിക്കുകയോ ചെയ്യുകയാണ് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മകരിച്ചുകൂടാ. 
കുട്ടികളുടെ അഭിരുചി പരിഗണിക്കാതെ രക്ഷിതാക്കള്‍ അവരെ സ്വാശ്രയ കോളജുകളിലേക്കയക്കുന്നത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ വൃത്തിയായി കൊണ്ടുനടക്കാത്തതുകൊണ്ടാണ്.ഇന്നു കുട്ടികളെ കിട്ടതെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍  അകാല ചരമമടഞ്ഞു കൊണ്ടിരിക്കുകയാണ്.

നവീന തൊഴിലവസരങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു. സ്വാശ്രയ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം തന്നെയും ഇതര കോളജുകളില്‍ പഠിക്കുന്ന കുട്ടികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക എന്നതാണ്. ആ തരത്തില്‍ വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കണം. എന്നാല്‍, തൊഴില്‍ സാധ്യത എന്ന വാക്ക് കേള്‍ക്കുന്നതേ ചില ബുദ്ധിജീവികള്‍ക്കിഷ്ടമല്ല.
എല്ലാ വിദ്യാഭ്യാസ ചര്‍ച്ചകളും സ്വാശ്രയ പ്രശ്‌നത്തിലേക്ക് പരിമിതപ്പെടുകയാണ്.സ്വാശ്രയ കോളജുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നം ചെറുതായി കാണുകയല്ല. രോഗികളുടെ ശരീരത്തില്‍ തൊടുകപോലും ചെയ്യാതെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്ന തലമുറയാണ് വരാന്‍പോകുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

Related Posts Plugin for WordPress, Blogger...