കളകളം ഒഴുകും
കുഞ്ഞരുവിയില്‍
സഖികളോടൊത്ത്
ഒരിക്കല്‍
നീന്തി തുടിച്ചിരുന്നു.
മഴത്തുള്ളികള്‍
ആര്‍ത്തിരമ്പി
പതിക്കുമ്പോള്‍
ഒളിഞ്ഞിരിക്കും
ചെറു പൊത്തുകളില്‍ .
രൂപവും ഭാവവും മാറി
മനുഷ്യപാപത്തിന്‍
വിഷം തീണ്ടി
പതിയെ ഒഴുകുന്ന
അരുവിയില്‍
ഒളിഞ്ഞിരിക്കാന്‍
ഇടമില്ലാതെ
ചെറുമീനുകള്‍
ദിനവും
ചത്തു മലരുന്നു
പൊങ്ങുതടി കണക്കേ
കവിത ഇഷ്ടപ്പെട്ടു.ചെറുതെറ്റുകളും വലിയ വീഴ്ചകളും ആത്മാവില്‍ നുരഞ്ഞു കുത്തുമ്പോള്‍ പശ്ചാത്താപത്തിന്‍റെ അരുവികളില്‍ കുളിച്ചു കയറാം,അല്ലേ?ആശംസകള്‍ !
മറുപടിഇല്ലാതാക്കൂപ്രോത്സാഹങ്ങള്ക്കും അഭിപ്രായത്തിനും വളരെയധികം നന്ദി , ഇനിയും പ്രോത്സാഹിപ്പിക്കുക അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു, നന്ദി.
മറുപടിഇല്ലാതാക്കൂ