നേര്‍ത്ത നൂലിഴകള്‍ കണക്കേ
മേഘകൂടാരത്തില്‍ നിന്നും
പാരിനെ പുല്കാന് നിപതിക്കുന്ന
കുളിരു പൊഴിക്കും മഴ,
നിറയ്ക്കുന്നു എന്നില്‍
നിന് ഓര്‍മകളെ.
മഴയില്‍ കുളിച്ചിറങ്ങിയ രാവുകള്‍ ,
മഴയുടെ അട്ടഹാസത്തില്‍
അലിഞ്ഞു ചേര്‍ന്ന
നമ്മുടെ പ്രണയ സല്ലാപങ്ങള്‍,
കോരിച്ചൊരിയ്യുന്ന മഴയത്തു
പാറി പറക്കും
വാഴയില തന് കീഴില്‍
നമ്മള് നിന്ന നിമിഷങ്ങള്‍
നാമറിയാതെ പങ്കുവെച്ച
നമ്മുടെ സുന്ദര സ്വപ്നങ്ങള്‍
കുളിരാര്‍ന്ന ഓര്‍മ്മകള്‍
എന്നില്‍ നിറയുന്നു സഖീ
പെയ്യാന്‍ കൂട്ടാക്കാതെ
ദൂരേക്കു പോകും
മേഘം പോലെ നീ.
പെയ്തിറങ്ങൂ എന്‍
ഉഷാര ഹ്രിദയാങ്കണത്തില് സഖീ.
മിന്നിമറയും
ഇടിമിന്നലു കണക്കെ
ക്ഷണപ്രഭ മാത്രമൊ
നമ്മുടെ പ്രണയം .
ഒരിക്കലൊരു പെരുമഴയില്‍
വെര്‍പെട്ടു പോയ
ഇണ പക്ഷികള്‍ നമ്മള് .
കുളിരു പൊതിയും ഈ മഴ
എന്നില്‍ പൊഴിക്കുന്നതു
നിന് കുളിര് ഓര്‍മ്മകളെ
ഞാനിവിടെ എകനായീ
മഴയേറ്റു നില്പ്പൂ നിന്നേയും കാത്ത്..
ഈ വിരഹ ഭുവില്‍
പെയ്തിറങു മഴയായി വീണ്ടും നീ ..