കരിയിലകള്‍ ചിതറിയ പാതയിലൂടെ
നീങ്ങും എന്നുടെ പാദസ്പര്‍ശം
ഒരു നാദമായി ഉയര്‍ന്നു വരവേ.
എകാന്ത പാഥികന്‍ എന്നുടെ
പാദങ്ങള്‍ നീങ്ങുന്നു ചവിട്ടി മെതിച്ചു
കാല്‍ കീഴില്‍ വരുന്ന എന്തിനേയും.
കരിയിലകള്‍ ചിതറി വീഴും ഈ പാതയോരത്തില്‍
ശരവേഗത്തില്‍ പായും പാദത്തിന്‍
പ്രഹരത്താല്‍ ഞെരിഞ്ഞമരുന്നു അവയില്‍ പലതും
പഴയവ മാറി പുതിയവ വന്നു
കരിയിലകള്‍ പിന്നേയും ചിതറി വീണു
ഞാനൊരു പാവമാം പാഥികന്‍
ഈ പാദസ്‌പര്‍ശം നിലച്ചു പൊയാലും
ചവിട്ടി മെതിച്ചരയാന്‍ വേണ്ടീ ഇനിയും
കരിയിലകള്‍ വീഴും ഈ പാതയരികില്‍
നീങ്ങും എന്നുടെ പാദസ്പര്‍ശം
ഒരു നാദമായി ഉയര്‍ന്നു വരവേ.
എകാന്ത പാഥികന്‍ എന്നുടെ
പാദങ്ങള്‍ നീങ്ങുന്നു ചവിട്ടി മെതിച്ചു
കാല്‍ കീഴില്‍ വരുന്ന എന്തിനേയും.
കരിയിലകള്‍ ചിതറി വീഴും ഈ പാതയോരത്തില്‍
ശരവേഗത്തില്‍ പായും പാദത്തിന്‍
പ്രഹരത്താല്‍ ഞെരിഞ്ഞമരുന്നു അവയില്‍ പലതും
പഴയവ മാറി പുതിയവ വന്നു
കരിയിലകള്‍ പിന്നേയും ചിതറി വീണു
ഞാനൊരു പാവമാം പാഥികന്‍
ഈ പാദസ്‌പര്‍ശം നിലച്ചു പൊയാലും
ചവിട്ടി മെതിച്ചരയാന്‍ വേണ്ടീ ഇനിയും
കരിയിലകള്‍ വീഴും ഈ പാതയരികില്‍
എന്നുടെ പാദമല്ലെങ്കില്‍ മറ്റൊരു പാദം
ചവിട്ടി ഞെരുക്കും നിങ്ങളെ എന്നു ചൊല്ലാന്‍
കൊതിച്ചു എന്നുള്ളം മൌനമായി.
ചവിട്ടി ഞെരുക്കും നിങ്ങളെ എന്നു ചൊല്ലാന്‍
കൊതിച്ചു എന്നുള്ളം മൌനമായി.