അനില്‍ വലിയ ജാടയൊന്നുമില്ലാത്ത സാധാരണക്കാരനായ യുവാവായിരുന്നു.
പ്രാരാബ്‌ദ്ധങ്ങള്‍ ആയിരുന്നു അവനു എന്നും. ജോലിയും കൂലിയുമ്മില്ലാതെ തേരാ പാര നടന്ന അവന്‍ വെറുതെ വയും പൊളിച്ചു ആകാശത്തിലേക്കു നോക്കിയിരിക്കുമ്പോളാണു ഒരു ജോലിയുടെ പരസ്യം പത്രത്തില്‍ കാണുന്നതും , ചുമ്മാ കയറി അങ്ങ് അപേക്ഷിക്കുന്നതും . പൊട്ടനു ലോട്ടറിയടിച്ചു എന്നു പറയുന്നതു പോലെ നഗരത്തിലെ ഒരു പ്രമൂഖ സ്വകാര്യ സ്‌ഥാപനത്തിലു അവനു ജോലിയും കിട്ടി. ആനന്ദം പരമാനന്ദം .ചെക്കന്‍ മിടുക്കനായതു കോണ്ടു ആ ജോലിയുടെ കൂടെ പല തരികിട സൈഡ് ബിസിനസ്സും ചെയ്തു കുറച്ചു കാശുണ്ടാക്കി, നെത്തോലി (കൊഴുവാ) പോലെയിരുന്ന ചെക്കന്‍ ഇപ്പോള്‍ ഒരു തിമിംഗലം പോലെ ആയി.അവന്റെ മാറ്റം അസൂയാലുക്കളായ സഹപ്രവര്‍ത്തകര്‍ക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ ആ മാറ്റങ്ങളൊന്നും തന്നെ അവ്ന്റെ ഭക്ഷണത്തോടുള്ള ആക്രാന്തത്തെ ഒരു രീതിയിലും ബാധിച്ചിരുന്നില്ലാതാനും.
ആയിടയ്‌ക്കാണു അവരുടെ സ്‌ഥാപനം ജീവനക്കാര്‍ക്കായി ഒരു പാര്‍ട്ടി വെയ്‌ക്കുന്നത് . പാര്‍ട്ടിക്കു എത്തിയപ്പോള്‍ ആദ്യം തന്നേ അവരുടെ മേലധികാരി പറഞ്ഞു " ഇന്നത്തേ ദിവസം നിങ്ങള്‍ക്കുള്ളതാണു ,ഒരു നിയന്ത്രണവുമ്മില്ലാതെ നിങ്ങള്‍ക്കു മതിയാവോളം കഴിക്കാം " എന്നു. ഇതു കേട്ടതും ഒന്നും കഴിക്കാതെ വന്നാല്‍ മതിയായിരുന്നു എന്നു അനിലിനു തോന്നി. പിറുപിറുത്തുകൊണ്ടു അവന്‍ നോക്കിയതും അവിടെ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. മുമ്പിലിരിക്കുന്ന വിവിധ തരം ആഹാര സാധനങ്ങള്‍ കണ്ടു അവന്‍ പന്തം കണ്ട പെരുചാഴിയേ പോലെ സ്‌തബ്‌ദനായി നിന്നു. എന്തായാലും ഒരു കൈനോക്കാന്‍ തന്നെ അവന്‍ തിരുമാനിച്ചു.പാല്‍ പായസത്തില്‍ വീണ ഉറുമ്പിന്റെ അവസ്‌ഥയിലായി അവന്‍ .എവിടെ നിന്നു തുടങ്ങണമെന്നോ എന്തു കഴിക്കണമെന്നോ എന്നറിയാതെ അവന്‍ കുഴങ്ങി, ലോകത്തു ആരും പരീക്ഷിക്കാത്ത കോമ്പിനേഷനുകള്‍ അവന്‍ പരീക്ഷിച്ചു. കേക്കും ഇറച്ചികറിയും , ചായയും പെപ്‌സിയും , ചോക്‌ളേറ്റും മീന്‍ കറിയും തുടങ്ങിയ സാധനങ്ങള്‍ ഒത്തു ചേര്‍ന്നൊരു ഘോഷയാത്രയായിരുന്നു പിന്നെ അവിടെ. എല്ലാം ആശാന്‍ പ്രയോഗിച്ചു.തന്റെ കപാസിറ്റിയുടെ വരമ്പുകള്‍ തകര്‍ത്തു കൊണ്ടു അവന്റെ തീറ്റ അങ്ങനെ മുന്നേറി കൊണ്ടിരുന്നു . ആദ്യമൊക്കെ വളരെ അവേശത്തോടെ കാര്യങ്ങള്‍ ചെയ്‌തിരുന്ന അവന്‍ പതുക്കെ പതുക്കെ പിന്‍ വലിയുന്ന കാഴ്‌ച്ചയാണു പിന്നീട് കണ്ടതു . ഒടുവില്‍ കഴിച്ചതെല്ലാം അകത്തോട്ടു പോയതിന്റേ പതിന്മടങ്ങു ശക്‌തിയോടെ പൂറത്തേക്കു വാളിന്റെ രൂപത്തില്‍ വരുവാന്‍ തുടങ്ങി .അതു വലിയ ഒരു കൊടും കാറ്റിനുമുമ്പുള്ള ഒരു ചെറിയ ഇളം തെന്നല്‍ മാത്രമായിരുന്നു. പിന്നിടു അവിടെ പലതരം വാളുകളുടെ അഭിഷേകമായിരുന്നു. ചെറു വാളുമുതല്‍ വന്‍ പരിചവരെ അവിടെ വീണു കിടന്നുരുണ്ടു.ഒടുവില്‍ രംഗം വഷളാകുമെന്നു കണ്ടപ്പോള്‍ എല്ലാവരും കൂടെ അവ്നെ പൊക്കിയെടുത്തു ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക പരിചരണം നല്‍കി . മൂന്നാലു ദിവസം അവിടെ കിടന്നു അവന്‍ ഒരു പരുവത്തില്‍ അവിടുന്നു വെളിയില്‍ വന്നു.
പിറ്റേന്നു ഓഫീസിലെത്തിയപ്പോള്‍ എല്ലാവരും പല അര്‍ത്‌ത്ഥങ്ങളുമുള്ള ഒരു ആക്കിയ ചിരിയോടു കൂടി അവനെ സ്വീകരിച്ചു . അതിനിടയ്‌ക്കു കൂട്ടത്തിലെ വിശറായ ശരവണന്‍ അവനേ കളിയാക്കുകയെന്ന ഗൂഡ ലക്ഷ്യം മാത്രം മന്സസ്സില്‍ വെച്ചു കൊണ്ടു ചോദിച്ചു " ഇന്നും ഇവിടെ ഒരു പര്‍ട്ടിയുണ്ടു എന്നു പറയുന്നതു കേട്ടു നമ്മുക്കു പോകേണ്ടേ ". ഒരു നിമിഷം എന്തോ അലോചിച്ചു നിന്നു കൊണ്ടു അവന്‍ വളരെ സീരിയസ്സായി സഹപ്രവര്‍ത്തകനോടായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നു കൊണ്ട് മറുപടി പറഞ്ഞു " പര്‍ട്ടി കമ്പനിയുടേയാണെങ്കിലും വയറു നമ്മുടേതാ മോനേ " . തത്‌ക്കാലം ഒരു റിസ്‌ക്കും കൂടി ഏറ്റെടുക്കാന്‍ തയ്യാറല്ലാ എന്നു അവന്‍ തീര്‍ത്തു പറയുകയും ചെയ്‌തു.അപ്പൊള്‍ ശരവണന്‍ അരോടെന്നില്ലാതെ പുലമ്പുന്നുണ്ടായിരുന്നു " അറിയാത്ത പിള്ളയ്‌ക്കു ചൊറിയുമ്പോള്‍ അറിയും