പ്രേമ്മനു പഠനത്തോടൊപ്പം തന്നെ അടുത്തുള്ള വീടുകളില്‍ പോയി ട്യൂഷനെടുക്കുന്ന (ദു)ശീലമുണ്ടായിരുന്നു .അതില്‍ നിന്നു കിട്ടുന്ന വരുമാനം എല്ലാ ആഴ്‌ച്ചയിലും സിനിമ കോട്ടയില്‍ പോകാനും പാക്കരേട്ടന്റെ അരിഷ്‌ട്ടമടിക്കാനും തികഞ്ഞിരുന്നില്ലെങ്കിലും അറിവ് പകര്‍ന്നു കൊടുക്കുമ്പോളുണ്ടാകുന്ന നിര്‍വ്രിതിയില്‍ അവന്‍ സന്തോഷം കണ്ടെത്തിയിരുന്നു. ആ സന്തോഷത്തിന്റെ കൂട്ടത്തില്‍ അവനു വേറെ ചില ഗുണഗണങ്ങളും വന്നു ചേര്‍ന്നു കൊണ്ടിരുന്നു. സുന്ദരികളായ പല ചേച്ചിമാര്‍ തങ്ങളുടെ മക്കള്‍ക്കായും ബന്ധുക്കളായ കുട്ടികാള്‍ക്കായും പ്രേമ്മന്‍ മാഷിന്റെ അടുത്തു അപേക്ഷയുമായി വന്നു ചേരുന്നതു അലവലാതികളായ അവന്റെ കൂട്ടുകാരുടെ സഹനത്തെ പരീക്ഷിക്കുന്നതിനു തുല്യമായിരുന്നു.ചില വീടുകളില്‍ നിന്നു അവനു കിട്ടുന്ന ശാപ്പാടിന്റെ കര്യം പറഞ്ഞു അവന്‍ പലപ്പോഴും അവരുടെ ക്ഷമയേ വീണ്ടും വീണ്ടും പരീക്ഷിച്ചു കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കയാണു സുശീല ചേച്ചിയുടെ സുന്ദരിയായ മകള്‍ കുമാരിക്കു ട്യൂഷനെടുക്കാന്‍ പ്രേമ്മന്‍ മാഷ് ചെല്ലുന്നതു.കുമാരിയേകുറിച്ചു പറയുവാണെങ്കില്‍ സൌന്ദര്യം കൂടുതലാണെങ്കിലും ബുദ്ധിക്കുറവിനു യാതൊരു കുറവും ഇല്ലായിരുന്നു അവളുടെ പല മണ്ടന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനറിയാതെ പ്രേമ്മന്‍ കുഴങ്ങി. അവളുടെ ബുദ്ധിക്കുറവിനേ കൂടുതല്‍ ബലപ്പെടുത്തനെന്നവണ്ണം കുമാരിക്കു പ്രേമ്മന്‍ മാഷിനോടു പ്രേമ്മം തോന്നിയതു . അല്ലെങ്കില്‍ പൂവന്‍പഴം പോലിരിക്കുന്ന ഇവള്‍ക്കു എല്ലുംതോലുമായിരിക്കുന്ന ഈ പ്രേമ്മനോടു ഇഷ്‌ട്ടം തോന്നാന്‍ യതൊരു കാരണവും പ്രേമ്മന്റെ കൂട്ടുകാരന്‍ രാജപ്പനു കാണുവാന്‍ കഴിഞ്ഞിരുന്നില്ലാ, "അല്ലേലും ഈ പെണ്‍പിള്ളകള്‍ ഇങ്ങനാ സല്‍മാന് പൊലെയിരിക്കുന്ന തന്നോടൊന്നും തോന്നാത്ത ഒരു താത്‌പര്യം ശക്‌തിയായൊരു കാറ്റടിച്ചാല്‍ പറന്നു പോകുന്ന ഈ പ്രേമ്മന്നേ പൊലുള്ളവന്മാരോടുണ്ടൂ തോന്നേണ്ടുന്ന വല്ല കാര്യവുമുണ്ടോ? ": രാജപ്പന്‍ അറിയാതെ മനസ്സില്‍ പറഞ്ഞുപോയി . അങ്ങനെ പൊട്ടനു ലോട്ടറി അടിച്ചതു പോലെയായി പ്രേമ്മന്‍ , ഇരുവരുടേയും ഇഷ്‌ട്ടത്തിന്റെ തീവ്രത പെട്രോളിന്റെ വില പോലെ ഒരു നിയന്ത്രണവുമില്ലാതെ അങ്ങനെ കുതിച്ചു ഉയര്‍ന്നു കൊണ്ടിരുന്നു.
അങ്ങനെ പ്രേമ്മന്റെ കളര്‍ സ്വപ്‌നങ്ങളിലെ നിത്യഹരിത നായികയായി കുമാരി മാറി. പ്രണയം തലയ്‌ക്കു പിടിച്ച ഇരുവരും ഒടുവില്‍ തികച്ചും ലളിതസുന്ദരമായ തീരുമാനത്തിലെത്തി, തങ്ങള്‍ കണ്ട പൈങ്കിളി പടത്തിലെ നായകനേയും നായികയേയും പോലെ ഒളിച്ചോടാന്‍ എന്നുള്ളതായിരുന്നു ആ തീരുമാനം , അങ്ങനെ അവര്‍ ജീവിതത്തിലെ ആദ്യത്തെ ഒളിച്ചോട്ടത്തിനായി തങ്ങളുടെ മനസ്സിനെ തയാറാക്കി നിര്‍ത്തി . ഒടുവില്‍ ആ പുണ്യപാവന ദിനം വന്നെത്തി. അതൊരു വെള്ളിയാഴ്‌ച്ച ദിവസം ആയിരുന്നു, രാത്രി ആയപ്പോള്‍ നാളിതു വരെ ഒറ്റയ്‌ക്കു രാത്രിയില്‍ വീടിന്റെ വെളിയില്‍ ഒന്നു മുള്ളാന്‍ പോലും പോകാത്ത പ്രേമ്മന്‍ , ഇര തേടാനിറങ്ങുന്ന സൊമാലിയയില്‍ നിന്നുള്ള പുലിയുടെ ആക്രാന്തത്തോടെ കുമാരിയുടെ വീടു ലക്ഷ്യമാക്കി നിങ്ങി തുടങ്ങി . അവള്‍ വീടിന്റെ വടക്കെ അതിരിലുള്ള മരത്തിന്റെ ചുവട്ടില്‍ കാത്തു നില്‍ക്കാമെന്നു അവനു വാക്കു കൊടുത്തിരുന്നു. ഇല്ലാത്ത ധൈര്യം അടുത്തുള്ള ബിവറേജ്ജിസില്‍ നിന്നു കടം വങ്ങിയാണു അതിയാന്റെ വരവ്, അന്തരീക്ഷത്തില്‍ പാലപൂവിന്റെ മണവും നായ്ക്കളുടെ ഒരിയിടലിന്റേയും ശബ്‌ദവും കൂടി വന്നപ്പോള്‍ പ്രേമ്മന്റെ മുട്ടുകാലുകള്‍ തമ്മില്‍ ഇടി മത്സരം തുടങ്ങിയിരുന്നു. ആ കൂട്ടിയിടിക്കിടയ്യില്‍ അവന്‍ കടം വാങ്ങിയ ധൈര്യം അവനറിയാതെ തന്നെ തറയിലോട്ടു ചോര്‍ന്നു പൊയ്‌കൊണ്ടിരുന്നു, പെട്ടെന്നു എന്തോ ഒന്നു പടേ എന്നു ഉയര്‍ന്ന ശബ്‌ദത്തോടെ പ്രേമ്മന്റെ പിന്നില്‍ വീണു. അവന്‍ അവിടെ നിന്നു എന്താണു വീണതെന്നു തിരിഞ്ഞു പോലും നോക്കാതെ ഒറ്റയൊരോട്ടം വെച്ചു കൊടുത്തു.
സൂര്യന്‍ അന്നും പതിവു പോലെ തന്നെ കിഴക്കു ഉദിച്ചു രാവിലെ എഴുന്നേറ്റു നോക്കിയ വീട്ടുകാര്‍ പ്രേമ്മന്‍ മാഷിനെ കാണാതെ ബേജാറായി അന്വേഷണമായി, ഒടുവില്‍ തലേന്നു മണിയറയും സ്വപ്നം കണ്ടു നടന്നവനേ കുമാരിയുടെ വീടിന്റെ അടുത്തുള്ള ആ പഞ്ചായാത്തിലെ സകല വേസ്‌റ്റുകളേയും ഉള്‍ക്കൊള്ളുന്ന അധികമാഴമില്ലാത്ത പൊട്ടകിണറ്റില്‍ നിന്നു കണ്ടെടുത്തു, മറ്റൊരു വേസ്‌റ്റായി മാറിയ മാഷിനെ നാട്ടുകാര്‍ കോരിയെടുത്തു ആശുപത്രിയിലാക്കി. തലേന്നു രാത്രിയില്‍ പിന്നില്‍ വീണ ഓലയുടെ ശബ്‌ദം കേട്ടു പേടിച്ചു ഹതാശനായ പ്രണയനായകന്‍ ഒരു വാരികുഴിയില്‍ നിപതിച്ചതായിരുന്നു. ഇനി നമ്മുടെ നായിക കുമാരിയ്‌ക്കെന്തു സംഭവിച്ചെന്നു അറിയേണ്ടേ.. ,പ്രേമ്മനൊടുള്ള അടുപ്പം അറിഞ്ഞു അവളുടെ വില്ലനായ അഛന്‍ അവളെ മര്‍ദ്ദിച്ചു മുറിയില്‍ പൂട്ടിയിട്ടതാവുമോ?. കുമാരിയ്‌ക്കു പക്ഷേ ചുക്കും സംഭവിച്ചില്ല ഒരു ആവേശത്തിന്റെ പുറത്തു ഒളിച്ചോടാനെന്നു സമ്മതിച്ച അവള്‍ ആ കാര്യം മറന്നു അന്നു രാത്രി മുറിയില്‍ നിന്നു പുറത്തിറങ്ങാതെ സുഖാമായി തന്നെ കിടന്നു ഉറങ്ങി., ഇതറിഞ്ഞ രാജപ്പന്‍ മനസ്സിലോര്‍ത്തു " ഒരു രാത്രി ചവറുകളുടെ ഇടയില്‍ ഭയാശങ്കയോടെ കിടന്ന ഈ പ്രേമ്മനോ അതോ എല്ലാം മറന്നു അന്നു നിദ്രയേ പുല്‍കി സുഖസുഷ്പിതിയില്‍ കിടന്ന കുമാരിയോ ? ആര്‍ക്കാണു യഥാര്‍ദ്ധത്തില്‍ ബുദ്ധിയില്ലാത്തതു ?