പത്താം ക്‌ളാസിലെ പരീക്ഷ ജയിച്ചപ്പോള്‍ തന്നെ കോളേജിനെക്കുറിച്ചുള്ള ചേട്ടന്മാര്‍ പറഞ്ഞ കഥകള്‍ കേട്ട് മനസ്സും ശരീരവും അവിടേക്കു പറന്നെത്താനായി കൊതിച്ചിരുന്നു. ആ കൊതീയും കൊണ്ടാണു കോളേജിലേക്കു വരുന്നതു, അല്‍പ്പം അഹങ്കാരമൊക്കെ മുഖത്തു വരുത്തി പ്രീഡിഗ്രിക്കു ചേരാനായി കലാലയത്തില്‍ കാലെടുത്തു വച്ചതു തന്നെ ഉറക്കെയുള്ള സമരം വിളിയും കേട്ടു കൊണ്ടാണു. അന്നത്തെ സമരത്തിന്റെ കാരണം കോളേജ്ജിന്റെ വാട്ടര്‍ ടാങ്കിനുള്ളില്‍ ചത്ത എലിയെ കണ്ടെടുത്തു എന്നുള്ളതായിരുന്നു.ഇതിന്റെ പിന്നില്‍ അന്നു വൈകുന്നേരം ടി വിയില്‍ വരുന്ന ഇന്ത്യാ പാകിസ്‌ഥാന്‍ ക്രിക്കറ്റ് മാച്ചാണെന്നു ചില ദോഷൈകദ്രിക്കുകള്‍ പറയുന്നതു കേട്ടു വായും പൊളിച്ചിരുന്ന ഞങ്ങള്‍ പുതിയ കുട്ടികള്‍ക്കു ഇതൊക്കെ പുതുമയുള്ള കാര്യമായിരുന്നു, സ്‌ക്കൂളിന്റെ അഭിമാനത്തിന്റെ പ്രശ്‌നമായ 100% ശതമാനം വിജയത്തിനായി ഞങ്ങളുടെ സ്വാതന്ത്രത്തിനു മേല്‍ കത്തി വച്ചു കര്‍ശനമായ ചട്ടങ്ങളും മറ്റും അടിച്ചേല്‍പ്പിച്ചിരുന്ന സ്‌കൂളില്‍ നിന്നു വന്ന ഞങ്ങള്‍ക്കു കലാലയം ഒരു സ്വാതന്ത്രത്തിന്റെ മായ ലോകമായിരുന്നു.
സമരം വിളിയും അടിയും നടക്കുമ്പോള്‍ ഓടി ഒളിക്കാറുള്ള ഞങ്ങള്‍ക്കു മുമ്പില്‍ തുറന്നു കിടക്കുന്ന സ്വതന്ത്രത്തിന്റെ വതില്‍ അധിക നാള്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമായിരുന്നില്ല . അങ്ങനെ പതുക്കെ കലാലയ ജീവിതത്തിലെ സമരങ്ങളും മരം ചുറ്റി പ്രണയങ്ങളും ലൈബ്രറില്‍ പമ്മന്റെ പുസ്‌തക പരായണവും ക്ളസ്സു കട്ടു ചെയ്‌തുള്ള ശാന്തി തീയേറ്ററിലെ നൂണ്‍ ഷോകളും മീന്‍പിടിപ്പു പാറയിലെ കടവിലെ കുളിസീനുകളും ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണെന്നു പുതിയ കുട്ടികള്‍ക്കു മനസ്സിലായി തുടങ്ങി.
പ്രീഡിഗ്രി ഫസ്‌റ്റ് ഗ്രൂപ്പില്‍ ചേര്‍ന്ന ഞങ്ങള്‍ക്കു ഫിസിക്‌സ്സ് പ്രാക്‌ടിക്കല്‍ ക്‌ളാസ്സുകള്‍ ഒരു പേടി സ്വപ്‌നമായിരുന്നു.സിംബിള്‍ പെന്‍ഡുലത്തിന്റെ ആട്ടം ശരിയായില്ലെന്നു പറഞ്ഞു ചെവിക്കിട്ടു കിഴിക്കുന്ന കാടന്‍ മത്തായി മുതല്‍ ക്‌ളാസില്‍ ശ്രെദ്ധിക്കതെയിരുന്നാല്‍ തെറിപറയുന്ന വെട്ടുപോത്ത് മുതലുള്ള അദ്ധ്യാപകര്‍ വാഴുന്ന ഫിസിക്സ് എല്ലാവര്‍ക്കും ഒരു പേടി സ്വപ്‌നമായിരുന്നു.ഈ ഭീകരന്മാരായ അദ്ധ്യാപകര്‍ വാഴുന്ന ലാബിലേക്കു കയറി ചെല്ലുന്നതു തന്നെ ചങ്കിടിപ്പോടെയാണു.
ഫിസിക്‌സ് ലാബിലാണു സംഭവം നടക്കുന്നത്. ലാബിലെ കോണ്‍കേവ് ലെന്‍സ് ടെസ്‌റ്റ് ചെയ്യാനുള്ള ബള്‍ബ് കാണുന്നില്ലായെന്നു ആരോ വന്നു കാടന്‍ മത്തായി സാറിനോടു പറഞ്ഞപ്പോള്‍ തന്നെ എല്ലാവരുടേയും മുട്ടുകിടന്നു വിറയ്‌ക്കാന്‍ തുടങ്ങി. ആരാണു ബള്‍ബ് അടിച്ചുമാറ്റിയതെന്നു അറിയാന്‍ സാറന്മാരുടെ മേല്‍നോട്ടത്തില്‍ ഒരോരുത്തരുടേയും ബാഗ്ഗുകള്‍ തപ്പാന്‍ തുടങ്ങീ , കഴിഞ്ഞവര്‍ കഴിഞ്ഞവര്‍ ആശ്വാസം കൊണ്ടപ്പോള്‍ അടുത്ത ഊഴത്തിനു നില്‍ക്കുന്നവന്റെ പടെ പടെ എന്നുള്ള നെഞ്ചിടിപ്പിന്റെ ശബ്‌ദം അവിടമാകെ മുഴങ്ങി കൊണ്ടിരുന്നു.
ഒടുവില്‍ ക്‌ളാസിലെ അയ്യോ പാവമായ ജോണിന്റെ ഊഴം വന്നെത്തി. അങ്ങനെ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീക്ഷണിയായേക്കാവുന്ന ആ കൊലചതി ചെയ്‌തവനെ കണ്ടെത്തി, ജോണിന്റെ ബാഗില്‍ മൂന്നാലു ബള്‍ബ്ബുകള്‍. ഹബടാ ഭയങ്കര അകെ നാലടി പോലും നീളമ്മില്ലാത്തവന്റെ കൈയ്യിലിരിപ്പേ എന്നു പറഞ്ഞു കാടന്‍ മത്തായും വെട്ടുപോത്തും കൂടെ അവനെ വളഞ്ഞു. പാവം ജോണ്‍ കിടുക്കിടാന്നു കിടന്നു വിറയ്‌ക്കാന്‍ തുടങ്ങി. അദ്ധ്യാപകരുടെ കൈയ്യില്‍ നിന്നു കണക്കിനു കിട്ടിയ അവനു അതിനു ശേഷം ക്‌ളാസില്‍ പുതിയ പേരും വീണു " ബള്‍ബ് ജോണ്‍" .
പക്ഷേ പിന്നിട് അറിയാന്‍ കഴിഞ്ഞതു മുറി വ്രിത്തിയാക്കാന്‍ വന്ന അറ്റന്‍ഡര്‍ ചേട്ടന്‍ ഫ്യൂസായെന്നു കരുതി ഉരിമാറ്റിയ ബള്‍ബുകള്‍ എതോ വീരുതന്‍ ജോണിന്റെ ബാഗില്‍ തിരുകി കയറ്റിയതാണ്.