ആര്‍ത്തലച്ചൊഴുകുന്ന ഈ പുഴ
തന്‍ തീരത്തില്‍
പടര്‍ന്നു പന്തലിച്ച ഒരു
മരമായിരുന്നു ഞാന്‍.
ഇളം തെന്നലിന്‍ സ്‌പര്‍ശനത്താല്‍
പുളകിതനായി ഇലകള്‍തന്‍
ദളമര്‍മ്മരങ്ങളാല്‍
ഉല്ലാസമായിരുന്നു യ്യൌവനം
കാലത്തിന്‍ പ്രവാഹത്തിനൊപ്പം
ഓര്‍മ്മകള്‍ തന്‍ ചില്ലയി നിന്നു
അടര്‍ന്നു പോയി ദളങ്ങള്‍ ദിനവും
ആയിരം മുഖങ്ങള്‍ പോലെ
കൊടിയ പേമാരിയുടെ
അട്ടഹാസങ്ങള്‍ക്കും
മരം കോച്ചുന്ന തണുപ്പിനും
അരുണന്റെ കഠിനമായ
രശ്‌മികള്‍ക്കും
തകര്‍ക്കാനായില്ല എന്നിലെ
ഞാനെന്ന ഭാവത്തെ
അക്ഷോഭ്യനായി നിന്നിരുന്നു
ഞാനൊരു മഹാമേരു കണക്കെ
എന്നുടെ സഖികളായ
മരങ്ങള്‍ പലതും
വീണു തകര്‍ന്നപ്പോളും .
പക്ഷേ ഇന്നു ഞാന്‍
ക്ഷീണിതന്‍ ദുര്‍ബ്ബലന്‍
ജരാനരകള്‍ ബാധിച്ച ഒരു പടുകിളവന്‍.
പരിഹാസ ശരങ്ങള്‍
എയ്‌തെന്നെ ചൊടുപ്പിക്കുന്നു
പുതു തലമുറതന്‍
ഇളം നാമ്പുകള്‍
വെറും പഴഞ്ചനെന്നു ഓതിയവര്‍
എന്നെ നിത്യവും ദുഷിക്കുന്നു
അവര്‍ അറിയാതെ പോകുന്നു
അവരും വരും ഒരിക്കലെന്നുടെ പാതയില്‍
തങ്ങളുടെ പിത്രുക്കളുടെ പാതയില്‍,
അങ്ങു ദൂരേ നിന്നു ഉയരുന്നു
മൃതിതന്‍ കാലടി നാദം,
കരുണ ലേശവും തീണ്ടാതെ
ഹൂങ്കാരം മുഴക്കി വരുന്നു .
എന്‍ കാതിലലയടിക്കുന്നു
കലി തുള്ളിയ ആഴിതന്‍ നാദം കണക്കെ,
ഞാനും പോകുന്നു എന്നുടെ
ജന്മാന്തരങ്ങള്‍ തന്‍
കാലടികള്‍ പതിഞ്ഞയീ
തെളിഞ്ഞ പാതയില്‍
എന്‍ പ്രിതുക്കള്‍ തന്‍ പാതയില്‍...........,...
തന്‍ തീരത്തില്‍
പടര്‍ന്നു പന്തലിച്ച ഒരു
മരമായിരുന്നു ഞാന്‍.
ഇളം തെന്നലിന്‍ സ്‌പര്‍ശനത്താല്‍
പുളകിതനായി ഇലകള്‍തന്‍
ദളമര്‍മ്മരങ്ങളാല്‍
ഉല്ലാസമായിരുന്നു യ്യൌവനം
കാലത്തിന്‍ പ്രവാഹത്തിനൊപ്പം
ഓര്‍മ്മകള്‍ തന്‍ ചില്ലയി നിന്നു
അടര്‍ന്നു പോയി ദളങ്ങള്‍ ദിനവും
ആയിരം മുഖങ്ങള്‍ പോലെ
കൊടിയ പേമാരിയുടെ
അട്ടഹാസങ്ങള്‍ക്കും
മരം കോച്ചുന്ന തണുപ്പിനും
അരുണന്റെ കഠിനമായ
രശ്‌മികള്‍ക്കും
തകര്‍ക്കാനായില്ല എന്നിലെ
ഞാനെന്ന ഭാവത്തെ
അക്ഷോഭ്യനായി നിന്നിരുന്നു
ഞാനൊരു മഹാമേരു കണക്കെ
എന്നുടെ സഖികളായ
മരങ്ങള്‍ പലതും
വീണു തകര്‍ന്നപ്പോളും .
പക്ഷേ ഇന്നു ഞാന്‍
ക്ഷീണിതന്‍ ദുര്‍ബ്ബലന്‍
ജരാനരകള്‍ ബാധിച്ച ഒരു പടുകിളവന്‍.
പരിഹാസ ശരങ്ങള്‍
എയ്‌തെന്നെ ചൊടുപ്പിക്കുന്നു
പുതു തലമുറതന്‍
ഇളം നാമ്പുകള്‍
വെറും പഴഞ്ചനെന്നു ഓതിയവര്‍
എന്നെ നിത്യവും ദുഷിക്കുന്നു
അവര്‍ അറിയാതെ പോകുന്നു
അവരും വരും ഒരിക്കലെന്നുടെ പാതയില്‍
തങ്ങളുടെ പിത്രുക്കളുടെ പാതയില്‍,
അങ്ങു ദൂരേ നിന്നു ഉയരുന്നു
മൃതിതന്‍ കാലടി നാദം,
കരുണ ലേശവും തീണ്ടാതെ
ഹൂങ്കാരം മുഴക്കി വരുന്നു .
എന്‍ കാതിലലയടിക്കുന്നു
കലി തുള്ളിയ ആഴിതന്‍ നാദം കണക്കെ,
ഞാനും പോകുന്നു എന്നുടെ
ജന്മാന്തരങ്ങള്‍ തന്‍
കാലടികള്‍ പതിഞ്ഞയീ
തെളിഞ്ഞ പാതയില്‍
എന്‍ പ്രിതുക്കള്‍ തന്‍ പാതയില്‍...........,...