കാഞ്ചനേ നിന്‍ പുഞ്ചിരി
അഭിവാഞ്ചനയുടെ സൂചന
സഞ്ചരിപ്പതു ലോലമായ്
നെഞ്ചിലേക്കൊരു നീറ്റലായ്
കോമളേ നിന്‍ കിളിമൊഴി
അഞ്ചുശരങ്ങളുടെ വേഗത
പാഞ്ഞുവരുന്ന വഞ്ചിയായ്
നെഞ്ചിലേക്കൊരു മിന്നലായ്
കന്യകേ നിന്‍ ലാസ്യത
വശ്യതയുടെ ചാരുത
പത്തിവിടര്‍ത്തണ സര്‍പ്പമായ്
നെഞ്ചിലേക്കൊരു ചീറ്റലായ്
കണ്മണി നിന്‍ കണ്ണുനീര്‍
വേര്‍പാടിന്റെ വേദന
പിരിഞ്ഞൊഴുകുന്ന അരുവിയായ്
നെഞ്ചിലേക്കൊരു ഓളമായ്