കാഞ്ചനേ നിന്‍ പുഞ്ചിരി
അഭിവാഞ്ചനയുടെ സൂചന
സഞ്ചരിപ്പതു ലോലമായ്
നെഞ്ചിലേക്കൊരു നീറ്റലായ്
കോമളേ നിന്‍ കിളിമൊഴി
അഞ്ചുശരങ്ങളുടെ വേഗത
പാഞ്ഞുവരുന്ന വഞ്ചിയായ്
നെഞ്ചിലേക്കൊരു മിന്നലായ്
കന്യകേ നിന്‍ ലാസ്യത
വശ്യതയുടെ ചാരുത
പത്തിവിടര്‍ത്തണ സര്‍പ്പമായ്
നെഞ്ചിലേക്കൊരു ചീറ്റലായ്
കണ്മണി നിന്‍ കണ്ണുനീര്‍
വേര്‍പാടിന്റെ വേദന
പിരിഞ്ഞൊഴുകുന്ന അരുവിയായ്
നെഞ്ചിലേക്കൊരു ഓളമായ്
Nice poem, like Manasini by Ulloor.
മറുപടിഇല്ലാതാക്കൂബ്ലോഗറേ നിന്‍ വരികളെന്റെ
മറുപടിഇല്ലാതാക്കൂനെഞ്ചിലേക്കൊരു വഞ്ചിയായി..!
(ആശംസകള്‍ )
നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂgood one mone...keep going!!!
മറുപടിഇല്ലാതാക്കൂവരികളിലെ മാന്ത്രികത.. മനോഹരം..
മറുപടിഇല്ലാതാക്കൂനിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കു വളരെ നന്ദി പ്രീയരെ,,,ഇനിയും വായിക്കുമല്ലോ അല്ലേ
മറുപടിഇല്ലാതാക്കൂവായിക്കാന് തന്നെ നല്ല രസം..
മറുപടിഇല്ലാതാക്കൂകവിത ഇഷ്ടായി...