അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

വ്യാഴാഴ്‌ച, ജൂലൈ 28, 2011

കുപ്പിയുടെ അകത്തും പുറത്തും

ചില മദ്യപാനകണക്കുകളും ആവശ്യങ്ങളും

1) കേരളത്തിലെ മദ്യപന്മാരില്‍ 50% ആളുകള്‍ 10നും 21നും വയസ്സിനു ഉള്ളിലുള്ളവരാണു. .മീശമുളയ്ക്കുന്നതിനു മുമ്പെയുള്ള ഒരു വികാരമാണു മദ്യം. അതിനാല്‍ മദ്യപിക്കാനുള്ള പ്രയം 10 വയസ്സായി കുറയ്ക്കണം
2)ഒരോ ദിവസവും മദ്യപാന്മാരുടെ എണ്ണം കുടുന്നതാല്‍ കേരളത്തിന്റെ സംസ്ഥാന പാനീയമായി മദ്യത്തെ പ്രഖ്യാപിക്കന്‍ ഗവര്‍മെണ്‍റ്റ് മുന്‍കൈയെടുക്കണം .
3) ഒറ്റ ഇരുപ്പിനു 3 പെഗ്ഗ് എങ്കിലും അകത്താക്കുന്നവരാണു ഭുരിപക്ഷം എന്നതിനാല്‍ ഒരാള്‍ക്കു കുറഞ്ഞതു 50 ലിറ്ററെങ്കിലും  കൈവശവകാശം നല്‍കണം.
4)60% മദ്യപാനികളും  ദിവസക്കുലിക്കാരും വിദ്യാഭ്യാസം കുറഞ്ഞവരും ആയതിനാല്‍  പത്താം ക്ളാസില്‍ താഴെ വിദ്യാഭ്യാസമുള്ള പാവപ്പെട്ട കുടിയന്മാര്ക്കു 2000 രൂപ വെച്ചു മാസ പെന്ഷന്‍  അനുവദിക്കുക.

ഇന്നത്തെ  കേരളത്തിന്റെ ഒരു മുഖചിത്രം മാത്രമാണു മുകളിലുള്ളതു, മദ്യം വിഷമാണു അതു കുടിക്കുന്നതു മനസ്സിനേയും ശരീരത്തിനേയും ബാധിക്കുമെന്നു പറയുന്നവരു വരെ മദ്യ കച്ചവടം നടത്തുന്ന ഈ നാട്ടില്‍ ഒരിക്കലും ഒരു മദ്യനിരോധനം  സാധ്യമല്ലാ.മദ്യത്തിനെതിരെ ഘോരഘോര പ്രസഗ്ഗം നടത്തിയിട്ടു അടുത്തുള്ള ബാറില്‍ കയറി രണ്ടെണ്ണം അടിച്ചിട്ടു പോകുന്നവരാണു പല  'മാന്യ'ന്മാരും . കല്യാണം തുടങ്ങി പതിനാറടിയന്തരത്തിനു വരെ ഒഴിച്ചുകൂടാത്ത ഒരു വിഭവമാണു മദ്യം .ഇങ്ങനെ ഒരു അവസ്ഥയിലേക്കു കേരളത്തെ കൊണ്ടെത്തിച്ചതില്‍ സിനിമ ഉള്‍പടെയുള്ള മാധ്യമങ്ങള്‍ക്കു അഭിമാനിക്കാം.വല്ലാത്ത ഒരു അനുകരണ മനോഭാവം ഉള്ളവരാണ് മലയാളികള്‍.എല്ലാ സിനിമകളിലും മദ്യപിക്കുന്ന നായകന്മാര്‍ സുലഭം,ഇത് കണ്ടു വളരുന്ന തലമുറ  
കുടിയന്മാര്‍ ആയില്ലെങ്ങിലെ അത്ഭുതമുള്ളൂ.

നമ്മുടെ സമൂഹത്തിന്റെ മുല്യ തകര്‍ച്ചയോ അത്മീയ തകര്‍ച്ചയൊ എന്തും ആകട്ടെ ഇതിന്റെ ഭവിഷത്തുകളുടെ അഘാതം കുറയ്ക്കാനാണു ശ്രെമിക്കേണ്ടതു.ഒരു ശരാശരി മലയാളിക്കു ഒരു ദിവസം കിട്ടുന്നതു 300 രുപയാണെങ്കില്‍ അതിന്റെ 250 ഉം മദ്യത്തിനു വേണ്ടി മാറ്റി വെക്കുന്നതു ഒട്ടും ഭുക്ഷണമായതല്ലാ.സര്‍ക്കാരിനു എറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനെ തകര്‍ക്കാന്‍ സര്‍ക്കരൊരിക്കലും ശ്രെമിക്കാറില്ലായെന്ന യഥാര്‍ത്ഥ്യത്തെ അവഗണിക്കന്‍ പറ്റിലെങ്കില്‍ പോലും രണ്ടു വള്ളത്തില്‍ കാലു ചവിട്ടുന്നയേര്‍പ്പടു നല്ല കാര്യമല്ലാ.ജനങ്ങളുടെ ആരോഗ്യത്തിനു സംരക്ഷണത്തിനു ഉത്തരവാദിത്തപെട്ട വര്‍ തന്നെ അതു തകര്‍ക്കന്‍ ഇടയാകരുതു. മലയാളികളുടെ ഈ പുതിയ സംസ്കാരത്തെ സ്വഗതം ചെയ്യാന്‍ വിഷമമുള്ളകാര്യമണെങ്കില്‍ പോലും അതു യാഥാര്‍ത്ത്യമാണെന്നു അഗികരിച്ചെ തരമുള്ളൂ. സമൂഹത്തെ ഇതിന്റെ ദോഷവശങ്ങള്‍ ഫലപ്രദമായി ബോധ്യപ്പെടുത്താനുള്ള സഹായങ്ങളും അവസരങ്ങളും  നല്കേണ്ടുന്നതു ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ ചുമതലയാണു.

മദ്യപാനം വരുത്തിയ ചില വിപത്തുകള്‍ ശ്രെദ്ധിക്കുക.ജൂണ്‍ 25 ശനിയാഴ്ച കോട്ടയത്ത് നാലു വയസുകാരിയെ പിതാവ് പീഡിപ്പിച്ചു. ചുമട്ടുതൊഴിലാളിയായ പിതാവ് മദ്യത്തിനും കഞ്ചാവിനും അടിമയായിരുന്നു. കുമളിയിലെ ഏലത്തോട്ടത്തില്‍ മൂന്നര വയസുകാരി പീഡനത്തിനിരയായി മരണം ഏറ്റുവാങ്ങിയത് പതിമൂന്നുകാരനായ എട്ടാംക്ലാസുകാരനില്‍നിന്നായിരുന്നു. മദ്യപിച്ച്, മയക്കുമരുന്നടിച്ച്, ബ്ലൂഫിലിം കണ്ട് തോന്നിയവാസിയായ ആ വിദ്യാര്‍ഥിക്ക്, ചെയ്ത അരുംകൊല പോലീസിനു മുന്‍പില്‍ നിസംഗതയോടെ വിവരിക്കാനുളള ധൈര്യവും മദ്യവും മയക്കുമരുന്നും നല്‍കി. ഷൊര്‍ണൂര്‍ പാസഞ്ചറില്‍നിന്ന് സൗമ്യയെന്ന പാവം പെണ്‍കുട്ടിയെ തള്ളിയിട്ട് ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമിക്ക് ക്രൂരകൃത്യം ചെയ്യാന്‍ തുണയായത് മദ്യവും മയക്കുമരുന്നും, മലയാളി യാത്രക്കാരുടെ നിസംഗതയുമായിരുന്നു.ഉദ്യോഗസ്ഥവര്‍ഗത്തിന്, പ്രത്യേകിച്ച് പോലീസിന് ഏറെ അപമാനം വരുത്തിവച്ച സംഭവമാണ് കൊല്ലം ആശ്രാമം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ എസ്.ഐ.യും എ.എസ്.ഐയും ഗുണ്ടയും ഒരുമിച്ചിരുന്നു നടത്തിയ മദ്യപാനത്തിനിടെ എസ്.ഐ. കൊല്ലപ്പെട്ടത്.

മദ്യപാനത്തിന്റെ ആരോഗ്യ , സാമൂഹിക , സാമ്പത്തിക പ്രത്യാഖതങ്ങളെ കുറിച്ച് സ്കൂള്‍ തലം മുതല്‍ അവബോധം സൃഷ്ട്ടിക്കുവാന്‍ തക്കവണ്ണം പാട്ദ്യപദ്ധതിയില്‍ അവ ഉള്‍പെടുന്ന അറിവുകള്‍ കൂട്ടിച്ചേര്‍ക്കണം . കൗമാരത്തില്‍ത്തന്നെ മദ്യ, മയക്കുമരുന്നു ശീലങ്ങള്‍ക്കടിമകളാകാനുള്ള സാഹചര്യം നിലവിലുണ്ട്. ഇതിനെതിരേ ബോധവല്‍ക്കരണത്തിനുതകുന്ന പാഠ്യഭാഗങ്ങള്‍ സിലബസിലുള്‍പ്പെടുത്തണം. സന്നദ്ധസംഘടനകളും മത, രാഷ്ട്രീയ സംഘടനകളും മദ്യപാന മയക്കുമരുന്നു ശീലങ്ങള്‍ക്കെതിരേ ശക്തമായ പ്രചാരണവും ബോധവല്‍ക്കരണവും നടത്തണം.മദ്യപാനമാണ് ജീവിതം ഏറ്റവും നന്നായി ആസ്വദിക്കുന്നു എന്നതിന്റെ അളവുകോല്‍ എന്ന മനോഭാവം മാറണം . കുടുംബത്തിലെ എല്ലാവര്ക്കും ജീവിതം ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം . പുരുഷന്മാര്‍ ഒറ്റയ്ക്ക് മദ്യപിച്ചു ജീവിതം ആഖോഷമാക്കുന്നതിനെക്കാള്‍ നല്ലതാണ് മദ്യപിക്കുമ്പോള്‍  ആ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്, അത് മദ്യപാനത്തിന്റെ അളവ് കുറയ്ക്കുവാന്‍ ഏറെ സഹായിക്കും.

തിങ്കളാഴ്‌ച, ജൂലൈ 25, 2011

താരങ്ങളും  റെയ്‌ഡും 

സൂപ്പര്‍സ്റ്റാര്‍ കുട്ടപ്പന്റെയും തങ്കപ്പന്റെയും വീട്ടില്‍ നടന്ന റെയ്ഡില്‍ നിന്നു വന്‍ നിധി വെട്ട.ഒരിക്കലും തുറക്കാത്ത അറകളെക്കുറിച്ചുള്ള ദുരൂഹതകള്‍ക്കിടയില്‍ ഇന്നലെയാണു പരിശോധന ആരംഭിച്ചതു.
കുട്ടപ്പന്റെ രഹസ്യ അറയില്‍ നിന്നും ഒരു നടിയുടെ വീടിന്റെ കിടപ്പുമുറിയിലേക്കുള്ള ഒരു തുരങ്കം കണ്ടെടുത്തു. രാജപ്പനെന്നു പേരുള്ള ഒരു യുവ നടന്റെ പരാതിയെ തുടര്‍ന്നാണു പരിശോധന നടത്തുന്നതെന്ന ആരോപണം ഉദ്ധ്യൊഗസ്ഥര്‍ നിഷേധിച്ചു.
കുട്ടപ്പന്റെയും തങ്കപ്പന്റെയും വീട്ടില്‍ നാലു അറകള്‍ വീതമാണു കണ്ടെത്തിയതു, അതില്‍ എ,ബി എന്നീ അറകള്‍ മാത്രം തുറന്നപ്പോളാണു വിലമതിക്കാനാകാത്ത നിധികള്‍ കണ്ടെത്തിയതു.
തങ്കപ്പനെറ്റെ വീട്ടിലെ എ അറയില്‍ നിന്നും വിലകൂടിയ 250000 കൂളിഗ് ഗ്ലാസുകളാണു കണ്ടെത്തിയതു.ഇതുകൂടാതെ ആയിരത്തോളം മൊബൈല്‍ ഫോണുകളും ലാപ്ഡോപ്പുകളും  പല ചാക്കുകളില്‍ കെട്ടിയ നിലയിലാണു കണ്ടെത്തിയതു  കുട്ടപ്പന്റെ വീട്ടിലെ പ്രധാന അറയില്‍ നിന്നു 20000 പേജ്ജുള്ള ഒരു രജിസ്റ്ററും അതില്‍  ഒന്നു മുതല്‍ 9898 വരെയുള്ള നമ്പറിലെഴുതിയേല്‍ക്കുന്നതു  സ്ത്രികളുടെ പേരുകളാണെന്നും അവയില് പലതിനു സിനിമനടിമാരുടെ പേരിനോടും  സാമ്യമുണ്ടെന്നും കണ്ടെത്തി.ഇതു കൂടാതെ രണ്ടായിരത്തോളം വരുന്ന പാവാട വള്ളികളും ബ്ളവിസിന്റെ ഹുക്കുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
അതേ സമയം കുട്ടപ്പനു കൊടുത്ത പൂവന്‍ കോഴി പട്ടവും തങ്കപ്പനു ലഭിച്ച മികച്ച യുവനടനുള്ള ദേശിയ അവാര്‍ഡും സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നു സാംസ്കാരിക നവൊത്ഥാന നായകന്‍ കുമാര്‍ കോഴിക്കൊട് ആവശ്യപ്പെട്ടു.
അതേ സമയം സുപ്പര്‍ താരങ്ങള്‍ നായകരായുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രം " ഇനിയും തുറക്കാത്ത അറകളുടെ " ചിത്രികരണം ഉടന്‍ തുടങ്ങുമെന്നു സംവിധായകന്‍  പാറശാല ശശി അറിയിച്ചു.
തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഉദ്ധ്യൊഗസ്ഥര്‍ക്കു ധൈര്യമുണ്ടെങ്കിലിവിടുത്തെ രാഷ്ട്രിയക്കാരുടെ വീടുകളില്‍ കയറി പരിശോധിക്കനുള്ള ചങ്കൂറ്റമുണ്ടോ യെന്നു ഇരു താരങ്ങളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാവശ്യ പെട്ടു.


ബുധനാഴ്‌ച, ജൂലൈ 20, 2011

നട്ടപാതിരയിലൊരു യക്ഷി

ആ പ്രാവശ്യത്തെ സ്റ്റടി ടൂറു ഒരോ  
കമ്പ്യൂട്ടര്‍ വിദ്യര്‍ത്ഥികളുടേയും സ്വപ്‌ന ഭൂമിയായ  ബാംഗ്ളൂര്‍ എന്ന നഗരത്തിലേക്കാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ മനസ്സിലൊരു ആനന്ദം അറിയാതെ ഉടലെടുത്തു. ആ സ്വപ്‌ന ഭൂമി ലക്ഷ്യമാക്കി ഞങ്ങളുടെ ശകടം പതുക്കെ നീങ്ങി തുടങ്ങി.വിനോദയാത്രക്കു പുറപ്പെടുമ്പോള്‍ എല്ലാവരും വളരെയേറെ അവേശര ഭരിതരായിരുന്നു, വിനോദയത്ര ശരിക്കും ഒരു ആഘോഷമാക്കി തീര്‍ക്കണമെന്ന ദ്രിഡപ്രതിഞ്ഞയെടുത്താണു പലരും വന്നിരിക്കുന്നതു.ബസ്സില്‍ കയറിയ പാടെ തന്നെ പുറകിലെ ബാറിന്റെ ഉത്ഘാടനം പാമ്പ് രതിഷിന്റെ മഹനീയ സാനിധ്യത്തില്‍ നടത്തി  കഴിഞ്ഞിരുന്നു, തടിയന്‍ മൂസ മുതല്‍ കാറ്റടിച്ചാല്‍ പറക്കുന്ന കുഞ്ഞു പ്രേമ്മന്‍ വരെ അതില്‍ അവരുടെതായ പങ്ക് രേഖപ്പെടുത്തികഴിഞ്ഞിരുന്നു.മരംകോച്ചുന്ന തണുപ്പുള്ള ഒരു രാത്രിയിലാണു ഞങ്ങള്‍ ബാഗ്ളൂറിലെത്തിയതു  , നഗരത്തിലെ ഒരു മുന്തിയ ഹോട്ടലില്‍ തന്നെ ഞങ്ങള്‍ക്കു മുറികള്‍ റെഡിയായിട്ടുണ്ടായിരുന്നു, എല്ലാവരും യാത്ര ക്ഷീണം കാരണം വന്നപാടെ തന്നെ ഉറങ്ങാനുള്ള തയാറെടുപ്പിലാണ്.അപ്പൊളാണു കുഞ്ഞു പ്രേമ്മനു ഒരു മോഹം ഈ രാത്രി വെറുതെ ഉറങ്ങി കളഞ്ഞാല്‍ മാത്രം മതിയോ ചുമ്മാ കുറച്ചു നേരം ചുറ്റിയടിച്ചാലോ എന്നു തീരുമാനിച്ചു ഞങ്ങള്‍ കുറേ പേര്‍ റൊഡിലൂടെ നടക്കനാരംഭിച്ചു.

സമയം വളരേയേറെയായി വഴിയിലാണെങ്കില്‍ ഒറ്റ മനുഷ്യ ജീവികളേയും കാണാനില്ലാ ഞങ്ങള്‍ ആറേഴു പേരുണ്ടേങ്കിലും  ചെറിയയൊരു ഭയം എല്ലാരുടേയും മുഖത്തു നിഴലിടുന്നുണ്ടായിരുന്നു.  എവിടെ നിന്നെക്കെയോ അലഞ്ഞു തിര്ഞ്ഞു നടക്കുന്ന നായ്ക്കളുടെ   ഒരിയിടല്‍ ശ്ബ്ദങ്ങള്‍ ഒരു അപശകുനപോലെ അന്തരിക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.പിന്നില്‍ വന്നു വീഴുന്ന കരിയിലകളുടെ ശബ്ദം പോലും പേടിപ്പെടുത്തുന്നതായിരുന്നു. ഇതൊന്നും പുറത്തുകാണിക്കാതെ അകാശ്മോന്‍ തന്റെ പതിവു വളിപ്പു തമാശയുമായി എല്ലാരേയും ഒന്നു ചിരിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..

പെട്ടന്നാണു ഞങ്ങളതു കണ്ടതു വെള്ള സാരി ഉടുത്തൊരു സ്ത്രി ഞങ്ങളുടെ മുമ്പിലൂടെ  പോകുന്നു.ഈ നട്ടപാതിരക്കു നടുറോഡില്‍ ഒരു സ്‌ത്രിയോ ? ഇതു എങ്ങനെ ഞങ്ങളുടെ മുമ്പില്‍ വന്നു? ഉത്തരമറിയാതെ ഞങ്ങള്‍ കുഴങ്ങി. എല്ലാവരും ഒന്നു ഞെട്ടി ബാലരമയിലേയും കളിക്കുടുക്കയിലേയും കഥകളിലൊക്കെ കാണുന്നതു പോലെ ഇനി  കൂട്ടം തെറ്റി നടക്കുന്ന യക്ഷിയൊ മറ്റൊ ആണൊ ഇതു, കൂട്ടത്തിലെ ചെറിയവനായ കുഞ്ഞുട്ടന്‍ പേടി കാരണം സംസാരിക്കന്‍ പോലുമാകാതെ അവിടെ ഇരുന്നു വിറയ്ക്കാന്‍ തുടങ്ങി. കുഞ്ഞുട്ടന്റെ പേടി കണ്ട് വീരനും ധീരനുമെന്നു സ്വയം വിശേഷിപ്പിക്കുന്ന സരോജ്കുമാര്‍ പറഞ്ഞു " ചേയ് നിനക്കു നാണമ്മിലേ കുഞ്ഞുട്ട ഇങ്ങനെ കിടന്നു പേടിക്കാന്‍".എന്തും വരട്ടെയെന്നു വിചാരിച്ചു രണ്ടും കല്‍പ്പിച്ചു ധൈര്യശാലിയായ സരോജ്കുമാര്‍  ഉറക്കെചോദിച്ചു " ആരാണതു" ,  ശബ്ദം കേട്ടു ആ സ്ത്രീ രൂപം തിരിഞ്ഞു നിന്നു അപ്രതീക്ഷിതമായി ഞങ്ങളുടെ നേരെ നീങ്ങി. പെട്ടെന്നു ബ്രേക്കില്ലാതെ വരുന്ന പാണ്ടി ലോറിയുടെ മുമ്പില്‍ ചെന്നു പെട്ട ഞൊണ്ടിയുടെ അവസ്‌ഥയിലായി എല്ലാവരും. നിമിഷ നേരം കൊണ്ടു കൂട്ടത്തിലെ എറ്റവും ധൈര്യശാലിയായ സരോജ്കുമാര്‍ രണ്ടും കല്‍പ്പിച്ചു ഒരോട്ടവെചുകൊടുത്തു പിന്നെ ആരും ഒന്നും അലോചിച്ചില്ല എന്താ സംഭവിക്കുന്നതെന്നറിയതെ ഞങ്ങളെലാവരും പല വഴിയിലൂടേ  ഹോട്ടല്‍ ലക്ഷ്യമാക്കി കുതിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ പുറകില്‍ ഞങ്ങളെക്കാള്‍ വേഗത്തില്‍ ആ സ്ത്രിരൂപവും .കൈയ്യില്‍ കിട്ടിയ ഇര വഴുതി പോയ സിംഹി കണക്കെ അവള്‍ ഞങ്ങളുടെ പിറകെ പാഞ്ഞടുത്തു  വല്ലവിതത്തിലും റൂമിലെത്തിയപ്പൊളാണൂ കൂട്ടത്തിലെ ചെറിയവനായ കുഞ്ഞുട്ടനേക്കാണാനില്ലായെന്ന സത്യം മനസ്സിലാക്കിയതു , ഇനി അവനെങ്ങാനും ആ യക്ഷിയുടെ കൈയ്യിലകപ്പെട്ടുകാണുമൊ? ആ കുഞ്ഞിളം മേനിയില്‍ ഇപ്പോള്‍ യക്ഷി താണ്ഡവമാടുകയായിരിക്കുമോ?  സരോജ്‌കുമാറിനു ഒരു സംശയം.ഇങ്ങനെ പല ഉത്തരമില്ലാത്ത സംശയങ്ങളും മനസ്സിലിട്ടു തത്തികളിച്ചു കൊണ്ട് എല്ലാവരും ഭയന്നിരുന്നപ്പൊള്‍ അതാ കാണാതെ പോയ കുഞ്ഞാടിനെ പോലെ കുഞ്ഞുട്ടന്‍ ഓടികിതച്ചു കൊണ്ടു വരുന്നു , വന്നപാടെ ഒരു ചീവിടിനെ പോലെ  അവനലറി കൊണ്ടു പറഞ്ഞു "എടാ അതു പിശാചും മണ്ണാകട്ടയുമൊന്നും അല്ലാ, അയ്യാടാ സാധനം  അതൊരു തെയ്യാരോ അണെടാ കസ്‌റ്റമേഴ്‌സ്സിനെ തിരക്കി ഇറങ്ങിയതാണളിയാ ഭാഗ്യം കൊണ്ടു ഏറ്റവും പിറകിലോടിയിരുന്ന ഞാന്‍ ആ സാധനത്തിന്റെ കൈയ്യില്‍പ്പെടാതെ ഊരിപോന്നെടാ"  ഇതു പറയുബോള്‍ അവന്‍ വിറയല്‍ പനി പിടിച്ചതു പോലെ കിടന്നു വിറയ്ക്കുന്നുണ്ടായിരുന്നു. അവന്‍ ഇതു വരെ കാത്തു സുക്ഷിച്ച ചാരിത്രം ചോരാതെ കാത്തതിനു സകല ദൈവങ്ങളോടും മനസ്സില്‍  നന്ദി പറഞ്ഞു ഇനിയെങ്ങാനും ചോര്‍ന്നു കാണുമോ..സരോജ്കുമാറിലെ സംശയരോഗിക്കു  ത്രിപ്‌തിയായില്ല.എന്തായാലും യക്ഷിയുമായുള്ള ഓട്ട മത്സരത്തിനു ശേഷം എല്ലാവന്മാരുടേയും രാത്രിയിലുള്ള അപഥസഞ്ചാരങ്ങള്‍ കുറഞ്ഞു.. പിന്നിടു രാത്രിയില്‍  റോഡിലൂടെ നടക്കുബോള്‍ ഞങ്ങളെ പേടിപ്പിച്ച ആ യക്ഷിയെ തിരക്കി  കണ്ണുകള്‍ ചുറ്റിലുമൊന്നു പരതിയിട്ടു  അറിയാതെ മനസ്സില്‍ ചോദിക്കും  ഒരു പക്ഷേ കുഞ്ഞുട്ടന്‍ പറഞ്ഞതു കളവണെങ്കിലൊ?.

ബുധനാഴ്‌ച, ജൂലൈ 13, 2011

പരാശ്രയമ്മില്ലാതെ ഒരു സാശ്രയം

പരാശ്രയമ്മില്ലാതെ കഴിയാന്‍ വേണ്ടിയാണൊ സാശ്രയ മനേജ്ജുമെന്റുകള്‍ ഈ കൊള്ളത്തരങ്ങള്‍ കാട്ടികൂട്ടുന്നതു. ഇവരുടെ തൊന്ന്യവാസങ്ങള്‍ കാണുമ്പൊള്‍ ലേലം സിനിമയില്‍ സോമന്‍ പറഞ്ഞ ഡയലോഗണു ഓര്‍മവരുന്നതു "അന്ന്യന്‍ വിയര്‍ക്കുന്ന കാശുകൊണ്ടു അപ്പവും തിന്നു വീഞ്ഞും കുടിച്ചും കൊണ്ടസയിലും ബേന്‍സിലും കയറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോടു അന്നു തീര്‍ന്നതാ തിരുമേനി ഈ ബഹുമാനം ഇപ്പൊ  എനിക്കു അതിനോട് ബഹുമാനകുറവ".
ധനികന്മാര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു ഒട്ടകം സൂചികുഴലിലൂടെ കടക്കുന്നതു പൊലെയെന്നു പറഞ്ഞ ഈശൊയുടെ ഈ കുഞ്ഞാടുകള്‍ ധനസമ്പാദനത്തിനു വേണ്ടി എന്തു ചെയ്യുമെന്നതിനൊരു ഉദാഹരണമാണു കാരക്കോണം  സംഭവം ഒരു സീറ്റ് ലഭിക്കാന്‍ 50 ലക്ഷം വേണമെന്നുള്ള ആവശ്യം തിരെ കുറഞ്ഞു പോയതുപോലെ തൊന്നുന്നു.

പണമുള്ളവനു മാത്രം അവകാശപ്പെട്ടതാണിവിടെ ഉന്നത വിദ്യാഭ്യാസം , പണമില്ലാത്തവന്റെ മക്കളൊന്നും ഡോക്ടറോ ഇന്ചിനീറോ ആകേണ്ട എന്ന മനോഭാവമാണിവര്‍ക്കോക്കെ.
നമ്മുടെ ഭരണഘടന നല്‍കുന്ന പല ഔദാര്യങ്ങളും ഇവിടെ കാശുണ്ടക്കാന്‍ വേണ്ടി ദുര്‍വിനിയോഗം ചെയ്കയാണു.
സീറ്റുകച്ചവടം നടത്തിയിട്ടു ഞാനൊന്നും അറിഞ്ഞില്ലെ രാമനാരയണ എന്ന മട്ടിലുള്ള വര്‍ത്തമാനങ്ങള്‍ കേട്ടാല്‍ പൊതു ജനങ്ങള്‍ വിശ്വസിക്കുമെന്നാണു ഇവരുടെയൊക്കെ ചിന്താഗതിയെങ്കില്‍ അതു വെറും തെറ്റിദ്ധാരണ മാത്രമാണു.

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

നഷ്ട്ട സ്വപ്നങ്ങള്‍

ചില വര്‍ഷങ്ങള്‍ക്കു ശേഷമാണു ആ പെണ്‍കുട്ടിയുടെ പടമെങ്കിലും ഒന്നു കാണുവാന്‍ രാമുവിനു കഴിയുന്നതു. അവന്‍ പണ്ടു കണ്ടതിനേക്കാള്‍ അവളങ്ങു സുന്ദരിയായതു പോലെ.ആദ്യമായി തന്നില്‍ പ്രണയത്തിന്റെ വിത്തു മുളപ്പിച്ച ഒരു കൊച്ചു സുന്ദരിയായിരുന്നു മ്രിദുല എന്നവന്‍ ഓര്‍ത്തു.
പക്ഷെ അത് മുളയിലെ നുള്ളിക്കെടുത്തികൊണ്ട് പത്താം ക്ളാസിലെ വലിയ പരിക്ഷ കടന്നു വന്നതും തുടര്‍ന്നു സ്കൂളിലില്‍ നിന്നു എല്ലാവരും വിട പറഞ്ഞു പോയതും . വലിയ പരീക്ഷയുടെ അവസാന ദിവസം അവളെ ഒരു നൊക്കുകൂടി കാണാന്‍ പരീക്ഷ ഹാളില്‍ നിന്നും ഓടിയ ഓട്ടവും ഓട്ടത്തിനിടക്കു തലയും കുത്തി വീണതും ഇന്നലെ നടന്ന സംഭവം  പൊലെ അവന്റെ മനസ്സില്‍ തത്തികളിച്ചു.അവളുടെ പ്രൊഫൈലു ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ വല്ലാത്ത ഒരു ആനന്ദം രാമുവിന്റെ മനസ്സില്‍ ഉളവായി പക്ഷെ അതു നിമിഷ നേരത്തേക്കുള്ളതു മാത്രമായിരുന്നു കാരണം ദിവസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ ഫ്രേണ്ട് റിഖ്യസ്റ്റു അവള്‍ പരിഗണിച്ചതു പൊലും ഇല്ലാ.

അവളുടെ പ്രൊഫൈല്‍ പിക്ച്ചറും നോക്കി നെടുവീര്‍പ്പിടുവാന്‍ മാത്രമെ അവനു കഴിഞ്ഞുള്ളു.ചിന്തകള്‍ അവനെ ഭുതകാലത്തിലേക്കു വലിച്ചിഴച്ചുകൊണ്ടുപൊയി.താന്‍ അവളെ ആദ്യമായി കാണുന്നതു അചന്റെയും അമ്മയുടേയും കൈപിടിച്ചു സ്ക്കുളിലേക്കു നടന്നു വരുന്ന ഒരു കൊച്ചു മാലഖയായണ്. കണ്ണുകളില്‍ കുസൃതിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഒരു ജൂണ്‍ മാസത്തില്‍ രാവിലെ ആണ്‌ അവള്‍ ആദ്യമായി സ്ക്കൂളിലേക്ക് വന്നതു.ആദ്യം കണ്ടപ്പൊള്‍ തന്നെ ഇതു വരെ മറ്റൊരു പെണ്‍കുട്ടിയോടും തോന്നാത്ത എന്തൊ അവന്റെ മനസ്സില്‍ തോന്നി.പിന്നിട് അറിഞ്ഞു അവള്‍ ആ സ്കൂളില്‍ പത്താം ക്ളസില്‍ ചേരാനാണു വന്നതെന്നു അപ്പൊള്‍ രാമു മനസ്സുകൊണ്ടു പ്രര്‍ത്ഥിച്ചതു "അവള്‍ തന്റെ കളസ്സില്‍ തന്നെ ആവണേ ഈശ്വരാ" എന്നതായിരുന്നു.പക്ഷെ ഈശ്വരനല്‍പ്പം പിശുക്കു കാട്ടി. അവള്‍ വേറെ ഡിവിഷന്നിലായിരുന്നു. എങ്കിലും രണ്ടു പേരുടേയും ക്ളാസു തൊട്ടടുത്തായിരുന്നതു  കൊണ്ടു  ഇടവേളകളില്‍ അവളെ കാണുവനാകുമ്മല്ലൊ എന്ന ചിന്ത അവനെ ആശ്വസിപ്പിച്ചു.

അവളോടു തന്റെ പ്രണയരഹസ്യം വെളിപ്പെടുത്താനുള്ള ധൈര്യം രാമുവിനു തീരെ ഇല്ലായിരുന്നു. അവളെ ഒരു നൊക്കു കാണാന്‍  അവള്‍ പോകുന്ന വഴികളില്‍ ഒളിച്ചും പാത്തുമിരുന്നുകണ്ടു നിര്‍വ്രിതിയടയുക എന്നതു അവനോരു ഹരമായിരുന്നു.ആ സ്കൂളില്‍ അവളുടെ അടുത്ത കൂട്ടുകാരന്‍ ശ്രീജിത്തായിരുന്നു.  മ്രിദുല ശ്രിജിത്തിന്റെ കൂടെ നടക്കുന്നതും  നര്‍മ്മ സല്ലാപങ്ങളിലേര്‍പ്പെടുന്നതും കാണുമ്പൊള്‍ രാമുവിനു  അവനോടു തന്നെ വല്ലാത്ത അരിശം തോന്നാറുണ്ട്.കൈയെത്തും ദൂരെത്തു ഉണ്ടായിട്ടും അപ്പൂപ്പന്‍താടി പിടിക്കാന്‍ കഴിയാതെ പോയ ഒരു കൊച്ചുകുട്ടിയുടെ അവസ്ഥയിലായി രാമു. അങ്ങനെ പറയാന്‍ ആഗ്രഹിച്ചതേല്ലം പറയാന്‍ കഴിയതെ പൊയ ഒരു ഹതശകാമുകനായി അവന്‍ മാറി.അവളെ കണ്ടതിനു ശേഷം പിന്നീടു അവനിഷ്ട്ടപ്പെടുന്ന എല്ലാ പെണ്കുട്ടികള്‍ക്കുമവന്‍ അവളുടെ സാദ്രിശ്യം ദര്‍ശിച്ചു.

 അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞണു അവളെക്കുറിച്ചുള്ള ഒരു വിവരമെങ്കിലും അറിയുന്നതു അതിനു കാരണം സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ  ഫേസ്ബുക്കും , അതു കണ്ടുപിടിച്ചവനെ നന്ദിയൊടെ ധ്യാനിച്ചു കൊണ്ടാണു അവന്‍ അവള്‍ക്കു ഫ്രെണ്ടു റിഖ്യസ്റ്റ് അയചചതു പക്ഷെ അവള്‍ അവനെ മൈന്‍ഡു ചെയ്ക പൊലും ചെയ്തില്ലാ." അഹ ഇതങ്ങനെ പൊയാല്‍  ശരിയാവില്ല ഇനിയെങ്കിലും അവളെ  തനിക്കു ഇഷ്ട്ടമാണെന്നുള്ള രഹസ്യം അവളെ അറിയിക്കേണം" എന്നു മന്സ്സില്‍ വിചാരിച്ചു കൊണ്ടവന്‍ ഒരു പരിചയം പുതുക്കുന്ന ഒരു മെസ്സെജ്ജു അയച്ചു.
കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മ്രിദുലയുടെ മറുപടി അവനു കിട്ടി. ഹായ് രാമു  എന്നിക്കു താങ്കളെ ഓര്ക്കന്‍ കഴിയുന്നില്ല എങ്കിലും പഴയ സ്കൂള്‍മേറ്റിനെ കണ്ടതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞവള്‍ അവന്റെ ഫ്രെണ്ടു റിക്യസ്റ്റു അവസാനമങ്ങു കയറി അസ്പെക്റ്റു ചെയ്തു. അവളുടെ പ്രൊഫൈലു കയറി നൊക്കിയപ്പൊള്‍ അവന്‍ കാണുന്നതു ഒരു ഫാമിലി ഫൊട്ടൊയാണു അതില്‍ അവള്‍ ഇരട്ട കുട്ടികളേയും പിടിച്ചു പഴയ സഹപാടി ശ്രീജിത്തുമായി ഇരിക്കുന്നതാണു കാണുന്നതു. അപ്പോള്‍ അവന്‍ അവളുടെ കൈയിലിരിക്കുന്ന കുഞ്ഞുങ്ങളെ നോക്കികൊണ്ടു മനസ്സില്‍ അറിയാതെ പറഞ്ഞു പോയി  " എനിക്കു പിറക്കാതെ പോയ ഉണ്ണികളാണ് മക്കളേ നിങ്ങള്‍ "

തിങ്കളാഴ്‌ച, ജൂലൈ 04, 2011

സാമൂഹിക നീതി

സ്വാശ്രയ കോളെജ് പ്രശ്നം നമ്മുടെ വിദ്യാഭ്യസ രംഗത്തെ ഒരു ആഭാസമായി മാറ്റുകയാണ്. സമ്പത്തിന്റെ പുറകെ പരക്കം പായുന്ന ഒരു പറ്റം മതമേതാവികളുടെ തടവറയിലായിരിക്കയണു ഇന്നു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം .
സ്വാശ്രയ ചര്‍ച്ചകള്‍ക്കിടയില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ നശിച്ചുകൊണ്ടിരിക്കുകയോ ഇല്ലാതായിക്കൊണ്ടിരിക്കുകയോ ചെയ്യുകയാണ് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മകരിച്ചുകൂടാ. 
കുട്ടികളുടെ അഭിരുചി പരിഗണിക്കാതെ രക്ഷിതാക്കള്‍ അവരെ സ്വാശ്രയ കോളജുകളിലേക്കയക്കുന്നത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ വൃത്തിയായി കൊണ്ടുനടക്കാത്തതുകൊണ്ടാണ്.ഇന്നു കുട്ടികളെ കിട്ടതെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍  അകാല ചരമമടഞ്ഞു കൊണ്ടിരിക്കുകയാണ്.

നവീന തൊഴിലവസരങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു. സ്വാശ്രയ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം തന്നെയും ഇതര കോളജുകളില്‍ പഠിക്കുന്ന കുട്ടികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക എന്നതാണ്. ആ തരത്തില്‍ വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കണം. എന്നാല്‍, തൊഴില്‍ സാധ്യത എന്ന വാക്ക് കേള്‍ക്കുന്നതേ ചില ബുദ്ധിജീവികള്‍ക്കിഷ്ടമല്ല.
എല്ലാ വിദ്യാഭ്യാസ ചര്‍ച്ചകളും സ്വാശ്രയ പ്രശ്‌നത്തിലേക്ക് പരിമിതപ്പെടുകയാണ്.സ്വാശ്രയ കോളജുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നം ചെറുതായി കാണുകയല്ല. രോഗികളുടെ ശരീരത്തില്‍ തൊടുകപോലും ചെയ്യാതെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്ന തലമുറയാണ് വരാന്‍പോകുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

വെള്ളിയാഴ്‌ച, ജൂലൈ 01, 2011

രാജപ്പന്റെ പ്രണയം

ഈ സംഭവം നടക്കുന്നതു അങ്ങു കിഴക്കന്‍ പ്രദേശത്തെ ഒരു പ്രശസ്തമായ കലാലയത്തിലാണ്. രാജപ്പനാണു നമ്മുടെ നായകന്‍. അവന്‍ ഒരു നിത്യഹരിത കാമുകനാണെന്നു സ്വയം സങ്കല്‍പ്പിച്ചു കൊണ്ട് നടക്കുന്ന ഒരു നിരുപദ്രകാരിയായ ഒരു പാവം മനുഷനായിരുന്നു. അങ്ങനെയിരിക്കയാണു അവ്ന്റെ ജീവിതത്തെ മാറ്റിമറിയ്ക്കുവാനായി അവള്‍ ആ കലാലയത്തിലേക്കു ആഗമിച്ചതു. അവളുടെ പേരു വല്‍സമ്മ എന്നായിരുന്നു.നക്ഷത്ര കണ്ണൂകളായിരുന്നു അവളുടേതു.
കളാസിലെ ഏറ്റവും സുന്ദരിയാണെന്നുള്ള ഭാവമൊന്നും അവള്‍ക്കില്ലായിരുന്നു.പക്ഷെ വല്‍സമ്മ സുന്ദരിയാണ്, അങ്ങനെയിരിക്കെയാണ് രാജപ്പനു അവളോട് ഒരു " ലത്" തൊന്നുന്നതു.അവന്‍ ആദ്യം ഈ ലതിനെക്കുറിച്ചു പറഞ്ഞതു അവന്റെ അത്മ സുഹ്രുത്തു പ്രേമനോടായിരുന്നു . പ്രേമനറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും രാജപ്പന്റെ പ്രണയ രഹസ്യം അറിയാന്‍ അധികം താമസിച്ചില്ലാ. കമ്പില്‍ തുണിചുറ്റിയാല്‍ അതിന്റെ പിറകേ പൊകുന്ന രാജപ്പന്‍ ആയതു കൊണ്ടു ആരും അതു അത്ര കാര്യാമാക്കിയില്ലാ. പക്ഷെ രാജപ്പന്‍ കാര്യമായിട്ടായിരുന്നു ഈ റിസ്ക്കു ഏറ്റെടുത്തത്.അവനും അവന്റെ ആത്മാര്‍ത്ത സ്നേഹിതനുമായ പ്രേമനും ചേര്‍ന്നു വല്‍സലയെ വീഴ്ത്താനുള്ള പദ്ധതികളുമായി മുന്നോട്ടു പൊയ്കൊണ്ടിരുന്നു.
വല്‍സമ്മയോടുള്ള പ്രണയം തലക്കു പിടിച്ച രാജപ്പനില്‍ പല മാറ്റങ്ങളും കണ്ടു തുടങ്ങി. ഏന്നും കുളിക്കത്തവന്‍ ഇപ്പോള്‍ ദിവസവും രണ്ടു നേരവും കുളിക്കുന്നു. സ്വയമൊരു സുന്ദരനാണെന്നു കരുതി കണ്ണാടിയുടെ മുമ്പില്‍ തന്നെ സദാ നില്‍പ്പാണു ഇപ്പോ പരിപാടി, മിന്നലെ സിനിമ പത്തു തവണ കണ്ടിട്ടു അതിലെ നായകനും നായികയും താനും വല്‍സമ്മയുമാണെന്നു സങ്കല്‍പ്പിക്കുന്നു അങ്ങനെ പല മാറ്റങ്ങളും അവനില്‍ ഞങ്ങള്‍ ദര്‍ശിച്ചു.
രജപ്പന്‍ ദിവസവും വന്നു അന്നത്തെ അവന്റെ വല്‍സമ്മയെ വളയ്ക്കനുള്ള പ്രയത്നം ഞങ്ങളോടു വിവരിക്കുമായിരുന്നു .തന്റെ ഹ്രിദയരഹസ്യം അവളോടു മൊഴിയന്‍ നമ്മുടെ നായകനു ധൈര്യം തീരെ ഇല്ലായിരുന്നു എങ്കിലും അവന്റെ വീര വാദങ്ങള്‍ക്കൊന്നും ഒരു അന്തം ഉണ്ടായിരുന്നില്ല. " അളിയ ഇന്നവള്‍ എന്നെ നോക്കി ചിരിച്ചടാ ", "ഇന്നു അവളു എന്നോടു സംസാരിച്ചടാ", "ഞങ്ങള്‍ രണ്ടു പേരും കൂടി ഒരുമ്മിച്ചിരുന്നടാ" എന്നൊക്കെ സ്പന്ദിക്കുന്ന ഹ്രിദയുമായി അവന്‍ വന്നു പറയുമ്പോള്‍ ആരും ചിലപ്പോള്‍ വിചാരിച്ചു പൊകും ഇതിലെന്തൊ സത്യമുണ്ടെന്നു. പക്ഷേ സത്യത്തിന്റെ മുഖം നമ്മുടെ നായകനെ പോലെ തീരേ വിക്രിതമായിരുന്നു . അവളെ ദൂരേന്നു കണുമ്പോളെ അവന്‍ ഓടി ഒളിക്കുമായിരുന്നു.
ഇങ്ങനെയൊക്കെ അങ്ങു പോയാല്‍ മതിയോ ഇതിനൊരു അന്തം വേണ്ടെ എന്നു വിചാരിച്ചു തന്റെ വിശസ്തനായ പ്രേമനെ ഹംസമായി വിടുവാന്‍ അവന്‍ തീരുമാനിച്ചു.

അങ്ങനെ പ്രേമന്‍ ഒരു ഹംസമായി രാജപ്പദൂതു മായി പൊയി. എല്ലാവരും വല്‍സമ്മയുടെ മറുപടിയ്ക്കായി കാത്തിരുന്നു ഒടുവില്‍ പ്രേമ ഹംസം മടങ്ങി വന്നു. വളരെ വിഷമത്തോടെ അവന്‍ പറഞ്ഞു" രാജപ്പാ അതെല്ലാം മറന്നേക്കു, അവള്‍ക്കു പ്രേമമ്മെന്നു കേള്‍ക്കുന്നതേ കലിപ്പാണെന്നു , അവളുടെ അപ്പനും അമ്മയും പറയുന്നവനെ മാത്രമേ അവള്‍ പ്രേമിക്കുകയുള്ളൂ " ഇതറിഞ്ഞ രാജപ്പന്‍ എതാണ്ട് പൊയ അണ്ണാനെ പൊലെയായി.ഒടുവില്‍ പ്രേമന്റെ സ്വാന്തന വാക്കുകളില്‍ തകര്‍ന്ന ഹ്രിദയവുമായി നിന്ന അവന്‍ ആശ്വസം കണ്ടെത്തി.
കാലത്തിനു ഉണക്കാനാവാത്ത മുറിവുകള്‍ ചുരുക്കമായതു കൊണ്ടു രാജപ്പനും ഈ സംഭവങ്ങള്‍ മറന്നു. പിന്നീട് ചില മാസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ കേള്‍ക്കുന്നതു വല്‍സമ്മ പ്രേമനുമായി ഐസക്കു തീയേറ്ററില്‍ സിനിമ കാണുവാന്‍ പോയി എന്നുള്ള വാര്‍ത്തയാണ്.
ഇതു കേട്ട രാജപ്പന്‍ ആത്മഗദമെന്നൊണം പറഞ്ഞു " രാജപ്പനെ തോല്‍പ്പിയ്ക്കുവാന്‍ ആകില്ല മക്കളേ, കാരണം കളാസില്‍ ഇനിയും പെണ്‍ക്കുട്ടികള്‍ ബാക്കി ഉണ്ടല്ലൊ".

Related Posts Plugin for WordPress, Blogger...