അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, ജൂൺ 29, 2011

ജനലരികിലെ യാത്രക്കാരന്‍

പണ്ട് എവിടോ വായിച്ചു മറന്ന ഒരു കഥ ഞാന്‍ നിങ്ങളുമായി പങ്കുവെയ്‌ക്കുവാന്‍ ആഗ്രഹിക്കുന്നു.
സ്സില്‍ അന്നു നല്ല തിരക്കയിരുന്നു.വിദ്യാര്‍ത്ഥികളും ജോലിക്കാരും അടക്കം സ്‌തിര യാത്രക്കരായിരുന്നു അധികവും ജനാലയക്കരികിലിരുന്നതു എതാണ്ടു മുപ്പതു വയസു തോന്നിക്കുന്ന ഒരു യുവാവായിരുന്നു, തൊട്ടടുത്തായി  അയാളുടെ വ്രിദ്ധനായ പിതാവുമായിരുന്നു പുറമ്മെയുള്ള കാഴ്ച്ചകള്‍ മത്തുപിടിപ്പിക്കുന്ന പൊലെ ആയിരുന്നു ആ യുവാവിന്റെ പെരുമാറ്റം ..ചില കാഴ്ച്ചകള്‍ കാണുമ്പോള്‍ കൊച്ചു കുട്ടികളേ പ്പോലെ വലിയ സന്തോഷത്തൊടു കൂടി പിതാവിന്റെ കൈകളില്‍ പിടിച്ചു കുലുക്കുകയും ചാടി എഴുന്നേല്‍ക്കുകയും  ചെയ്തു കൊണ്ടിരുന്നു .മറ്റു യാത്രക്കാര്‍ക്കു വല്ലാത്ത അസ്വസ്തത തോന്നി.കുറച്ചു കഴിഞ്ഞപ്പോള്‍ മഴ ആരംഭിച്ചു.
എല്ലാവരും ഷട്ടറുകള്‍ താഴ്ത്തി അപ്പോഴും ചെറുപ്പക്കാരന്‍ മഴ പെയ്യുന്നതു നൊക്കി കൊണ്ടു ഇരുപ്പായിരുന്നു.അവരുടെ പുറകു വശത്തു ഇരുന്നിരുന്നതു നവ ദമ്പതികളായിരുന്നു.
സാരിയിലും മുഖത്തുമൊക്കെ വെള്ളം വീണു തുടങ്ങിയപ്പോള്‍ ഭാര്യ അസ്വസ്ധ്ത പ്രകടിപ്പിക്കുവാന്‍ തുടങ്ങി. ഇതു കണ്ടപ്പൊള്‍ ഭര്‍ത്തവു വ്രിദ്ധനായ പിതാവിനോട് അല്‍പ്പം ഉറക്കേ പറഞ്ഞു " മകനു തലക്കു സുഖമ്മിലെങ്കില്‍ വല്ല ഭ്രന്താശുപത്രിയിലൊ മറ്റൊ കൊണ്ടു പോകണം, അല്ലാതെ മറ്റുള്ളവരേ ബുദ്ധിമുട്ടിക്കരുത്  "
 അതു കേട്ടപ്പൊള്‍ പിതാവ് എല്ലരോടും ക്ഷമ ചൊദിച്ചു കൊണ്ടു പറഞ്ഞു " ഞങ്ങള്‍ ആശുപത്രിയില്‍ നിന്നുമാണു വരുന്നത് , ഇന്നു രാവിലെയാണു ഇവനെ ഡിസ്ചാര്‍ജ്ജു ചെയ്തതു, ഇവന്‍ ജന്മനാ അന്ധനായിരുന്നു കഴിഞ്ഞ ദിവസമാണു അവനു കാഴ്ച്ച കിട്ടിയതു. ഞങ്ങള്‍ വീട്ടിലേക്കു പൊകുന്ന വഴിയാണു അവനേ സംബന്ധിച്ചു ഇതെല്ലം പുതിയ കാഴ്ച്ചകളാണു".
പെട്ടന്നു അവിടെയാകെ നിശബ്ദമായി.

NB: കാര്യമറിയാതെ ആരേയും നാം വിധിക്കരുതു, ഈശ്വരന്‍ നമ്മുക്കു നല്‍കിയ അനുഗ്രഹങ്ങളുടെ വില നാം അറിയണമെങ്കില്‍ അതു ലഭിക്കാത്തവരെ കാണുമ്പോളാണു

ചൊവ്വാഴ്ച, ജൂൺ 28, 2011

അമ്മ തന്‍ നിണം


അമ്മ തന്‍ നെഞ്ചില്‍ ചുടുനിണം പോരാതെ
അമ്മ തന്‍ മാറിലേക്കു ആഞ്ഞുതറയ്ക്കുന്നു
കോണ്‍ക്രീറ്റ് തുണുകള്‍.
മലകള്‍ മായുന്നു കുന്നുകള്‍ മറയുന്നു
എവിടെ പോയി വയലോലകള്‍
എവിടെ മറഞ്ഞു പുതുമണ്ണിന്‍ ഗന്ധവും
ചെറുഅരുവികള്‍ തന്‍ കളകള ശബ്ദങ്ങളും .
ഏവിടെ പോയ് മറഞ്ഞു തഴ്വാരങ്ങള്‍ 
മുടുന്നു നീര്‍തടങ്ങളും വിഷം നുകരുന്നു പുഴകളും.
അമ്മ തന്‍ വിലാപം കേള്‍പ്പാനാകാതെ
ചെകിടനമാരായി തിര്‍ന്നു
അമ്മതന്‍ പൊന്നോമനകള്‍
മറന്നു പോയ കൊയ്ത്ത് പാട്ടിന്‍
ഈണങ്ങള്‍ക്കു പകരം കേള്‍ക്കുന്നതൊ
യന്ത്രങ്ങളുടെ ഘോര ശബ്ദങ്ങള്‍ .
എല്ലാം തകര്‍ക്കാന്‍ തച്ചുടയ്ക്കാന്‍
നീണ്ടുവരുന്നു നീരാളി കൈകള്‍
അമ്മ തന്‍ കോപാഗ്നിയില്‍ വെന്തെരിയുമൊ 
അത്യാഗ്രഹത്തിന്‍ ഉരുക്കു കോട്ടകള്‍
കൂടുകൂട്ടന്‍ ചില്ലാകളില്ലാതെ
അലഞ്ഞു നടക്കു പറവകളെ പോലവെ
ആയിതിരുമൊ  മാനവര്‍ ഇവിടെ.



വെള്ളിയാഴ്‌ച, ജൂൺ 24, 2011

പുകപോലുള്ള ആത്മാവ്.

എന്റെ ദൈവമേ,
നീ തന്ന ആത്മാവു 

വെറും പുകയാണല്ലോ,
പ്രണയത്തിന്റെ കെടാത്ത

തീയിൽ നിന്നുയരുന്നത്‌.
പ്രണയതിന്റെ തീയില്‍ 

നീറി പുകയുന്നതു.
പിറവിയെടുത്തതും 

എരിഞ്ഞുതുടങ്ങുകയായി
ഞങ്ങളോരോരുത്തരും ,
പുക പോലെ 

പുകയലിഞ്ഞുപോകും വരെ.

അഛനേ കാണുവാന്‍ ആകാതെ

ഇനിയെന്നു കാണും ഞാന്‍ അങ്ങയെ
ഇനിയെന്നേകീടും തവ ദര്‍ശനം 
ചിന്തകളാല്‍ നീറിടുന്നെന്‍ മനം ദിനവും
ഇനി കാണുവാനകില്ല എന്ന സത്യത്തെ
കളവെന്നു പറയുവാനെനിക്കിഷ്ടം .
ഈ ഭുമിയെ  സന്ദര്‍ശിക്കാന്‍
അവിടുന്നെനിക്കു നിമിത്തമായി,
ഇന്നീ ഭുവതില്‍ എകനായിനില്‍പ്പാന്‍ 
ത്രാണിയില്ലെനിക്കൊട്ടും.
അങ്ങകലെ മറഞ്ഞിരിക്കും നക്ഷത്രം കണക്കെ 
അവിടുന്നു ഞങ്ങളിന്നിന്നു മറഞ്ഞിരിപ്പതെന്തെ.
ഒരു വക്കു പോലും
ഈ നിര്‍ഭാഗ്യാവനൊടോതാതെ
പൊയ്യില്ലെ അവിടുന്നു.
അങ്ങയുടെ ദര്‍ശനം കൊതിക്കുന്നു
ഏന്നുടെ നയനങ്ങള്‍ .


നിശയുടെ നിശബ്ദതയില്‍ ഞെട്ടിയുണരുന്നു
അങ്ങയെ കാണുവാനുള്ള ഇച്ചയാല്‍.
പശ്ചാത്താപ ബോധത്താല്‍ നിറയുന്ന
എന്‍ മിഴികളില്‍ നീന്നുതിരുമെന്‍ അശ്രുബിന്ദുക്കള്‍
മണ്ണില്‍ വീണു പൊട്ടിതകരുന്നു
എന്‍ നഷ്ടസ്വപ്നങ്ങള്‍ കണക്കേ.
വര്‍ഷത്തിലൊരിക്കല്‍ വിരുന്നുവരുമ്പൊള്‍
അവിടുത്തെ വിരല്‍തുമ്പില്‍ തൂങ്ങി ആടിയതും 
മടിയിലിരുന്നു പട്ടാള കദകള്‍ കേട്ടുരസിച്ചതും 
ഇന്നെലെയെന്ന പോല്‍ തെളിയുന്നു മനസ്സില്‍
ദുഘങ്ങള്‍ മത്രമെ ഞാന്‍ ഏകിയുള്ളു  ദിനവും 
ഒടുവില്‍ ഒരിക്കലും മായിക്കുവാന്‍ 
കഴിയാത്ത ദുഖമെനിക്കേകി മറഞ്ഞിലേ അങ്ങ്.
അവിടുത്തെ സ്നേഹത്തിന്റെ
ആഴം ഞാനറിയുന്നു ഇന്നധികമായി
അറിയാത്ത ഭാവം  ഞാന്‍ നടിച്ചിലെ പലപ്പോഴും.

ഇന്നു യഥാര്‍ത്ഥമായി ഞാനറിയുന്നു 
എനിക്കു നഷ്ട്ടമായതെന്താണെന്നു
എന്‍ ജീവന്റെ പകുതി പറിച്ചു കൊണ്ടാണവിടുന്നു
പൊയതെന്നതാണ് ആ നഷ്ടം .
അര്‍ദ്ധ പ്രാണനായി തീര്‍ന്നില്ലെ ഞാനീ ഭുവതില്‍
അങ്ങയേ അറിയാന്‍ മറന്നുപോയി ഞാന്‍
അവിടുത്തേ സ്നേഹത്തെ അറിയതെ ഇരുന്നു
അധികമായി സ്നേഹിപ്പൂ ഞാനങ്ങയേ
അറിയില്ലാ  ഇനി എന്നു കാണും നാമെന്നു
അവിടുത്തെ ദര്‍ശനം
കൊതിക്കുന്നെന്‍ നയനങ്ങള്‍ ദിനവും .
അന്ധത മൂടിയ എന്‍ നയനങ്ങളില്‍
നിന്നുതിരും ബാഷ്പകണങ്ങള്‍ 
കഴുകി കളയുന്നെന്‍ അന്ധതയുടെ മൂടുപടങ്ങള്‍.
അന്ത്യം വരേയും തവ ഓര്‍മകള്‍
എന്നുടെ ചാലക ശക്തിയായി തീരട്ടേ ഇവിടെ.

വ്യാഴാഴ്‌ച, ജൂൺ 23, 2011

അര്‍ദ്ധ രാത്രിയിലെ ഒരു പുങ്കവിലാപം .

പുങ്കന്‍ ഞങ്ങളുടെ അഭിമാനമായിരുന്നു, ഇഗ്ളീഷ് ഭാഷയിലെ അവന്റെ കഴിവു കണ്ട് എല്ലാവരും അത്ഭുതം കൂറും . പെണ്‍കുട്ടികള്‍ അവനെ നൊക്കി ആരാധനയൊടെ നില്ക്കുന്നതു കാണുമ്പൊള്‍ അസൂയ തൊന്നറുണ്ട് ഞങ്ങള്‍ക്കു. ധീരനും വീരനുമായ അവനെ ഞങ്ങള്‍ ബഹുമാനപൂര്‍വം " ശ്രീക്രിഷ്ണ ഹാജിയാര്‍" എന്നു വിളിക്കാറുണ്ട്. അതു കേള്‍ക്കുബോളവനു എന്തൊരു സന്തൊഷമാണെന്നൊ.അവറ്റെ വീര കതകളില്‍ അക്രിഷ്ട്രരായ എത്ര ആരാധികാമാരാണു അവനുള്ളതു.അവരില്‍ പലരും അവന്റെ പടം വെച്ചു ആരാധിക്കാറുണ്ടത്രെ  എന്നു അസൂയാലുക്കള്‍ പറഞ്ഞു പരത്താറുണ്ടായിരുന്നു..
ഒരു രാത്രിയില്‍ വലിയ ശബ്ദം കേട്ടാണു ഞങ്ങള്‍ എല്ലാവരും കൂടി ചാടി എണ്ണീച്ച്ചതു എണ്ണീച്ചപ്പോള്‍ കണ്ടതു എന്തൊ കണ്ടു പേടിച്ചു കാറുന്ന പാവം പുങ്കനെയാണു.  എറ്റവും വലിയ ധൈര്യശാലിയായ പുങ്കനു ഏന്താണു പറ്റിയതെന്നറിയാതെ പേടിച്ചിരിക്കുന്ന ഞങ്ങളെ നോക്കി അവനലറി കൊണ്ട് മൊഴിഞ്ഞു " ദേണ്ടടാ ഒരു ലിസാര്‍ഡ് കില്ലടാ അവനെ". അപ്പൊഴാണു  കണ്ടതു ഒരു  പാവം ചെറിയ പല്ലി മുറിയുടെ മൂലക്കു. . അപ്പൊള്‍ തുളസിയുടെ വക ഒരു ചോദ്യം " എവിടെടാ ലിസാര്‍ഡ് ഒരു പല്ലിയല്ലെ ഉള്ളു   ഇവിടെ".അവനവിടെ മുഴുവനും അരിച്ചു പെറുക്കിയിട്ടും ഒരു പല്ലികുഞ്ഞിനെ അല്ലാതെ ഒരു ലിസാര്‍ഡിനേയും കണ്ടില്ലാ.അവനെ കുറ്റം പറയനൊക്കുമൊ  പുങ്കന്റെ കരചിലും മഗ്ലിഷ് ഡയലൊഗും കേട്ട അവന്‍ ഈ ലിസാര്‍ഡ് വല്ല പാമ്പിന്റെയൊ മറ്റൊ പേരാണെന്നവന്‍ തെറ്റിദ്ധരിച്ചു പോയതാ. അതിനു ശേഷം പലപ്പോഴും തുളസി ലിസാര്‍ഡ് എന്താണെന്നു തിരക്കാറുണ്ട്. സത്യത്തില്‍ ഈ ലിസാര്‍ഡ് വല്ല പാമ്പൊ മറ്റൊ ആണൊ ആവൊ പുങ്കനു മാത്രമറിയാം ആ സത്യം .

വ്യാഴാഴ്‌ച, ജൂൺ 16, 2011

ഒരു കച്ചേരിയുടെ അന്ത്യം

ഹോസ്റ്റലില്‍ ഞങ്ങളോടൊപ്പം താമസിച്ച ഒരു പാവം പാട്ടുകാരനായിരുന്നു പ്രേമന്‍,സംഗീതത്തില്‍ അവന്റെ സിദ്ധി വൈഭവം കാരണം കൂട്ടുകാര്‍ എല്ലാവരും കൂടി ചേര്‍ന്ന് ഗതികേട് കൊണ്ട് പ്രേമനു ഭാഗവതര്‍ പട്ടം നല്‍കി അവനെ അവരുടെ ആസ്ഥാന ഗായകനായി അവരോധിച്ചു ,പുതിയ ഒരു പേരും വീണു പ്രേമാനന്ദ ഭാഗവതര്‍. ദിവസേന സംഗതികളും ശ്രുതികളുമിട്ട് അമ്മനമാടി കൊണ്ട് ശരിക്കും കരയിപ്പിച്ചു കോണ്ടേയിരുന്നു.അങ്ങനെയിരുക്കെ ഒരു ദിവസം അവന്‍ ഞങ്ങളുടെ മുമ്പില്‍ വച്ചു ഒരു കച്ചേരി നടത്താന്‍ തീരുമാനിച്ചു,കേള്‍വിക്കാരായി ഞങ്ങള്‍ ചില പാവങ്ങളും , ചിലരുടെ പ്രേരണമൂലം ആണു അവന്‍ ഈ കടൂം കൈക്കു മുതിര്‍ന്നത്.അറക്കുവാന്‍ കൊണ്ടുവന്നിരിക്കുന്ന മാടുകളെ പൊലെ ഞങ്ങള്‍ അവനു ചുറ്റിലും ഇരുന്നു.


ഭാഗവതര്‍ പാടാന്‍ തുടങ്ങി,  ഒരു സംഗതി പാടാനുള്ള ശ്രമത്തിനിടയില്‍ അപ്പുറത്തെ പശു ചേട്ടന്റെ പറമ്പില്‍ നിന്നും ഏരുമകളുടെയും പശുക്കളുടെയും കരച്ചില്‍ ഉയര്‍ന്നു കേള്‍ക്കുന്നു . ആദ്യമൊന്നും എന്താണു സംഭവിച്ചതെന്നു ഞങ്ങള്‍ക്കു തീരേ മനസ്സിലായില്ല , ഭാഗവതരുടെയും ആ മ്രിഗങ്ങളുടെയും ശബ്ദം തമ്മില്‍ വലിയ വ്യത്യസമൊന്നും തോന്നുവാന്‍ കഴിയാത്തതു കൊണ്ടായിരുന്നു അത്.

കച്ചേരി കഴിഞ്ഞ നമ്മുടെ ഭഗവതര്‍ കേള്‍ക്കുന്നത് അപ്പുറത്തെ ചേട്ടന്റെ തെറി വിളിയാണു. മലയാളത്തില്‍ ഇത്രയേറെ തെറികളുണ്ടെന്നുള്ള സത്യവും ഞങ്ങളന്നു മനസ്സിലാക്കി.ചേട്ടന്‍ ഇത്രയും വികാര വിസ്‌ഫോടനം നടത്താനുള്ള കാരണം അന്വേഷിച്ചു ചെന്നപ്പോളാണു മനസ്സിലായതു ഭാഗവരുടെ സംഗീതപാരായണം കേട്ട്  ഭാഗവതരുടെ ആരാധകരായ ചില എരുമ കുട്ടികള്‍ അവേശം മൂത്ത്കയറും പൊട്ടിച്ചു ചാടി പോയെന്നു.അതിനുശേഷം എന്തായാലും പാടുമ്പോള്‍ അടുത്ത് എതെങ്കിലും പശുവൊ എരുമയൊ മറ്റും ഉണ്ടോ എന്നു ഉറപ്പ് വരുത്തിയതിനു ശേഷമേ പാടാനുള്ള ധൈര്യം അവന്‍ കാണിച്ചുള്ളു.

വെള്ളിയാഴ്‌ച, ജൂൺ 10, 2011

നിഴല്‍

എപോഴും   എന്നോടൊപ്പം എന്നുടെ
നിഴല്‍ ഉണ്ടാകുമെന്ന് ഞാന്‍ ആഗ്രഹിച്ചു
പകലന്തിയോളം എന്നോടൊപ്പം ഉണ്ടായിരുന്നു 
ഒടുവില്‍  ഈ  ഇരുട്ടില്‍  എന്നെ തനിചചാക്കി
കടന്നു പോയി .

ശരി

അകത്തു കടന്നവനു
പുറത്തു ചാടാന്‍ മോഹം.
പുറത്തുള്ളവനൊ  അകത്തേക്കു
കടക്കുവാനും  മോഹം.

അകത്തും  പുറത്തും
അല്ലാതെ വേറെയും ചിലര്‍
ആരുടെ കൂടെ ചേരണമെന്നറിയാതെ
മാനം നൊക്കിയിരിപ്പതു മറ്റുചിലര്‍.

അവിടെയും ഇവിടെയും
തെന്നി നടക്കും മനസെ 
ആരുടെ കൂടെ നില്ക്കും
ചൊല്ലുക  നീ.

ശരിയുടെ പൊരുള്‍ തേടി
അലയും മനമെ പറയു
പുറത്തുള്ളവരൊ ശരി
അകത്തുള്ളവരൊ ശരി.

ബുധനാഴ്‌ച, ജൂൺ 01, 2011

കൊച്ചുപ്രേമനും മുട്ടയും

കൊച്ചു പ്രേമന്‍ ഒരു പാവമാണ് പക്ഷെ അവൻ ഉറങ്ങുമ്പോളാണെന്ന് മാത്രം , അവനു ഭക്ഷണമെന്നു കേട്ടാലെ വെറുപ്പാണു പക്ഷേ സ്വപ്നത്തിലാണെന്നു മാത്രം .  ഞങ്ങളുടെ കൂട്ടത്തില്‍ തീറ്റകര്യത്തില്‍ എന്‍റ്റെ ഒരേ ഒരു എതിരാളി അവനായിരുന്നു. ഭക്ഷണവും സംഗീതവും അവനു ആവേശമായിരുന്നു .  "കൊച്ചു" പ്രേമന്‍ എന്നാണു പേരു എങ്കിലും തീറ്റകാര്യത്തില്‍ ആളൊരു ഭിമസേനനാണ്. പലപ്പോഴും അവന്‍ വെട്ടി വിഴുങ്ങുന്നതു ഞാന്‍ അസൂയയോടെ നോക്കി നില്‍ക്കാറുണ്ടു .ഒരു പറ അരിയുടെ ചോറ് മുന്നിൽ കിട്ടിയാലും അല്പം ഉപ്പു പോലും തൊടാതെ നിശബ്ദം കഴിക്കാനുള്ള പ്രേത്യക കഴിവ് അവനുണ്ടായിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞങ്ങളേ ഏവരേയും ഞെട്ടിച്ചു കൊണ്ടു അവന്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു .അമിത ഭക്ഷണം കാരണം പുള്ളിയുടെ ശരീരം വീർക്കുന്നു എന്നതായിരുന്നു കാരണം . ഒരു നേരം പോലും പട്ടിണി കിടക്കാന്‍ കഴിയാത്ത ഇവന്‍ എന്തിനുള്ള പുറപ്പാടാണെന്നു അറിയാതെ എല്ലാവരും അന്തിച്ചിരുന്നു പോയി.ചിറകിലെങ്കിൽ ചിലപ്പോൾ പക്ഷി പറക്കും വെള്ളമില്ലെങ്കിലും ഒരു പക്ഷേ മത്സ്യം നീന്തുമായിരിക്കും എന്നാലും ഒരു നേരം ഭക്ഷണം കഴിക്കാത്ത പ്രേമനെ പറ്റി ഞങ്ങൾക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല .

കുറച്ചു കഴിഞ്ഞപ്പോള്‍  പ്രേമനെ കണ്മാന്നില്ല.വിശപ്പ് കാരണം എവിടെയെങ്കിലും വായു ഭക്ഷിച്ചിരിക്കയാകും എന്ന് വിചാരിച്ചിരിക്കുമ്പോളാണ് ,ഒളിഞ്ഞു നോക്കാന്‍ വീരുതനായ അബി ഒടുവില്‍ ഞെട്ടിക്കുന്ന ആ നഗ്ന സത്യം കണ്ടെത്തിയത്. ബാത്തുറുമില്‍ നിന്നു ഒരു കാല്‍പെരുമ്മാറ്റവും കറുമുറ ശബ്ദവും , കതകു തള്ളി അകത്തു കടന്ന ഞങ്ങള്‍ കണ്ടതു,രണ്ടു കയ്യിലും ഓരോ പുഴുങ്ങിയ കോഴിമുട്ടയും മൂന്നാമതു ഒരെണ്ണം(മുട്ട) വായിലുമായി നില്‍ക്കുന്ന നമ്മുടെ കൊച്ചു പ്രേമനെയാണ് .കയ്യോടെ പിടികൊടുത്ത ചമ്മലു മാറ്റാന്‍ അവന്റെ വക ഒരു ടയലൊഗും " അവര്‍ക്കൊക്കെ എന്തും അവാമ്മല്ലോ"
 ഇതിനിടെ പ്രേമന്റെ കയ്യില്‍ നിന്നു വീണ മുട്ട തപ്പി കൊതിയോടെ ചെന്ന ഞാന്‍ കാണുന്നത്  അതുമായി ഓടുന്ന അബിയെയാണ്.

Related Posts Plugin for WordPress, Blogger...